Chapter Title : ഇത്ത 7 [Sainu]
ഇത്ത ഫോൺ എവിടെ.
വേണ്ട അങ്ങിനിപ്പോ മോൻ ചോദിക്കേണ്ട ആ പേരും പറഞ്ഞു ഇനി അവളോട് കൊഞ്ചാനല്ലേ.
ദൈവമേ ഞാൻ എന്തു ചെയ്യും എന്തു പറഞ്ഞാലും വിശ്വസിക്കില്ല എന്ന് വെച്ചാൽ..
ആ വിശ്വാസകേട് കാണിക്കുന്നത് കൊണ്ടല്ലേ വിശ്വസിക്കാത്തത്.
എന്റെ പൊന്നോ തർക്കിക്കാൻ ഞാനില്ല. എനിക്ക് ഫോണും വേണ്ട ഒന്നും വേണ്ട കുറച്ചു സമാധാനം തരുവോ.
ഹോ അപ്പൊ ഞങ്ങൾ നിനക്ക് സമാധാനം തരുന്നില്ല അല്ലെ.
അയ്യോ ഇത്ത അതല്ല ഞാൻ ഉദേശിച്ചേ..
നീ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല സൈനു ഫോൺ ഞാൻ തരില്ല.
ഹോ ആയിക്കോട്ടെ ?
മോൻ മോളെയും കളിപ്പിച്ചു ഇവിടെ ഇരി അതാണ് ഇന്നത്തെ നിന്റെ ശിക്ഷ.
ഇതൊരു ശിക്ഷയാണേൽ ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു..
എന്റെ മോളുടെ കൂടെ എന്നും ഇരുന്നോളാ ഞാൻ..
ഹാവു വല്ലാത്ത സാധനം തന്നെയാണ് നിന്റെ ഉമ്മ എന്ന് പറഞ്ഞു ഞാൻ മോളുടെ താടിയിൽ പിടിച്ചു കുടഞ്ഞു.
അത് കേട്ടു ചിരിച്ചോണ്ട് ഇത്ത അവിടെ നിന്നും പോയി..
കിട്ടുന്ന സ്നേഹം നഷ്ട പെടുമോ എന്നുള്ള ഭയമാണ് ഇത്തയെ കൊണ്ട് ഇങ്ങിനെ ഒക്കെ ചെയ്യിക്കുന്നതും പറയിക്കുന്നതും എന്ന് എനിക്ക് മനസ്സിലായി..
അങ്ങിനെ ഒരു ഭയം വേണ്ട എന്റെ സലീന നിങ്ങളെ വിട്ടു ഞാൻ എങ്ങോട്ടും പോകുകയില്ല എനിക്ക് ഇനി അതിന്നു കഴിയുകയും ഇല്ല. എന്ന് അത്രയ്ക്ക് ഞാൻ നിങ്ങളെ ഇഷ്ടപെട്ടുപോയി. അത് നിങ്ങളുടെ സുന്ദരമായ ശരീരത്തോടായാലും ശരി അതിനെക്കളേറെ സുന്ദരിയായ ഹൃദയതൊടായാലും ശരി.ഞാൻ ഇഷ്ടപ്പെട്ടു പോയി എന്റെ സലീന എന്ന് സ്വയം പറഞ്ഞു കൊണ്ട് ഞാൻ അവിടെ ഇരിന്നു...
എവിടേക്കും
💬 Comments
View all comments