0%

Chapter Title : ഇത്താത്ത [അക്കുസൂട്ടു]

നാൾ ഒരു നോട്ടം കൊണ്ട് പോലും ഇത്താത്താനെ ദുഷൂകരിക്കാത്ത ഞാൻ.... ഈ ഒരു രാത്രിയിൽ എന്തൊക്കെയാ കാണിക്കാൻ നോക്കിയത്...

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

വാപ്പ മരിച്ച ശേഷം ഉമ്മാടെ കൈതാങ്ങലിൽ വളർന്ന എനിക്കും ഇക്കാക്കും ചീത്ത സ്വഭാവങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ കൂട്ടുകെട്ട് ഇക്കയെ നശിപ്പിച്ചപ്പോൾ അതിന് ഉമ്മ കണ്ടെത്തിയ പോംവഴിയായിരുന്നു ഷഹന. ഷെഹന എൻറെ ഏട്ടത്തിയമ്മയായി കടന്നു വന്നപ്പോൾ ഇക്കാക്ക നന്നാവും എന്നു കരുതിയ ഉമ്മക്ക് തെറ്റി. ആ പെണ്ണിൻറെ കണ്ണുനീര് കൂടി വീണതല്ലാതെ മറ്റൊരു ഫലവും ഉണ്ടായില്ല എന്നതായിരുന്നു സത്യം.

ഒടുവിൽ ഷെഹന എന്ന എൻറെ ചേട്ടത്തിക്ക് വിധവ എന്ന നാമവും നിർദ്ദേശിച്ച് ഇക്കയും പോയി.

നിക്കാഹിന് ശേഷം കരയാൻ മാത്രം യോഗമുണ്ടായിരുന്ന ഇത്താത്ത.... ഇക്കാൻറെ മയ്യത്ത് കട്ടിലിനരികിൽ നിർവികാരയായി ഇരുക്കുന്ന കാഴ്ച കണ്ണുകളിൽ ഇപ്പോഴും തെളിഞ്ഞു നില്ക്കുന്നു. അതിൽ പിന്നെ മുമ്പെങ്ങോ മാഞ്ഞ ചിരിക്കൊപ്പം കരച്ചിൽ കൂടി നടതളളി. അതിൽ പിന്നെ എന്നോടോ ഉമ്മാനോടോ ഇത്താത്ത മിണ്ടീട്ടില്ല...

കൂടുതൽ നാൾ ഈ അവസ്ഥ തുടർന്നാൽ മാനസികമായി എന്തേലും പിടിപെടും എന്ന പേടി എന്നെ ഉലച്ചിരുന്നു.അതേകുറിച്ചു കൂടെ പഠിക്കുന്ന ഫ്രണ്ടിനോട് പറഞ്ഞപ്പോൾ അവൻ തന്ന ഉപായം... ആരോടും മിണ്ടാതെ നിർവികാരയായി നടന്ന ഇത്താത്താനേ ഒരൊറ്റ നിമിഷം കൊണ്ട് കരയിക്കാൻ സാധിക്കും എന്ന് ഞാൻ സ്വപ്നേപി വിചാരിച്ചില്ല.

ഓരോന്ന് ആലോചിച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി.

''ഫൈസീ....''

അടുക്കളയിൽ നിന്നുളള ഉമ്മയുടെ വിളി കേട്ടാണ് ഞാൻ ചാടി എഴുന്നേറ്റത്.

കഴിഞ്ഞ രാത്രിയിലെ ചിന്തകൾ എന്നെ വീണ്ടും അലട്ടാൻ തുടങ്ങി.

ഇത്താത്ത ഉമ്മാനോട് വല്ലതും പറഞ്ഞു കാണുമോ പടച്ചോനേ?? അതറിഞ്ഞിട്ടുളള വിളിയാണോ ഇത്?? ഇത്താത്താൻറെ ഇന്നലത്തെ കരച്ചിൽ മനസ്സിൽ തെളിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു. . അറിഞ്ഞു.... ഉമ്മ എല്ലാം അറിഞ്ഞു...

''ഫൈസീ... നീ എണീറ്റില്ലേ... നീ ഇങ്ങോട്ട് വന്നേ... അല്ലേൽ ഞാനങ്ങോട്ട് വരും.... അത് വേണോ??''

ഉമ്മാൻറെ ഭീഷണി കൂടി കേട്ടപ്പോൾ എനിക്ക് തീർച്ചയായി.

''വേണ്ട.... ഞാൻ ദാ വരുന്നു...''

ഞാൻ മുണ്ടും മുറുക്കിയുടുത്ത് അടുക്കളയിലേക്ക് നടന്നു.

പേജ് കുറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു... നന്നായില്ലെങ്കിൽ കണ്ടം വഴി പായാൻ എളുപ്പത്തിനായി ചുരുക്കിയതാ.... നിങ്ങളുടെ അഭിപ്രായം മാനിച്ച് തുടർന്ന് എഴുതാം എന്ന് കരുതുന്നു...

നന്ദി...

💬 Comments

View all comments