Chapter Title : ഇത്തിരിനേരത്തൊത്തിരി ദൂരം [Shahana]
ഒമ്പത് മണിക്ക്
അവളുടെ സംസാരത്തിലുള്ള എക്സ്പ്രശന്‍ വളരെ കൗതുകമാണ് അതോണ്ടാണിത്രയും സംസാരിക്കുന്നത്
സരിത ഭക്ഷണ കഴിച്ചതാണോ??
അവളൊന്നും മിണ്ടിയില്ല
താല കുമ്പിട്ടിരിക്കുകയാണ്
ഹലോ മേഡം എന്തേലും കഴിച്ചണ്ണോന്ന് ??
അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്
ഇവിടുന്ന് കഴിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ ??
മറുപടിയില്ല
ഞാന്‍ കൊണ്ട് വന്ന് തരട്ടെ
ഇവിടെ വല്ലതും
ആരുമില്ലാത്തത് കൊണ്ട് ഒന്നുമുണ്ടാക്കിയിട്ടില്ല
എങ്കില്‍ വേണ്ട
ഞാന്‍ ഫ്രിഡ്ജില്‍ പോയി രണ്ട് ഓറഞ്ച് കൊണ്ട് വന്ന് കൊടുത്തു
അവള്‍ നന്ദിയോടെ എന്നെ നോക്കി
ഓറഞ്ച് പൊളിച്ചവള്‍ തിന്നു തുടങ്ങി
ഞാന്‍ മുണ്ടുടുത്ത് ബൈക്കിന്റെ ചാവിയുമെടുത്ത് അവള്‍കരികിലേക്ക് വന്ന് ചോദിച്ചു
വെജ്ജാണോ നോണ്‍ വെജ്ജാണോ
പുരികമുയര്‍ത്തി അവളെന്നോട് ചോദിച്ചു
ഇതെന്തിനുള്ള പുറപ്പാടാ ??
തനിക്ക് വിശക്കുന്നില്ലേ ??
അതിന്
ഫുഡ്ഡ് കഴിക്കണ്ടേ ?
ഓഹ് വേണ്ടന്നേ !!
വെള്ളവും ദാ ഇപ്പോ ഒറഞ്ചും വിശപ്പെല്ലാം മാറീന്നെ!!!
അതിപ്പോള്‍ വിശന്ന് തുടങ്ങും നീയിത് പറ
ഏതാ വേണ്ടത്
അത്രയും നിര്‍ബന്ധമാണോ??? കുസൃതി വിരിഞ്ഞ കണ്ണുകളോടെ ചോദിച്ചു
ആണ്
എന്നാ എന്തായാലും കുഴപ്പമില്ല
എങ്കില്‍ ഞാനിപ്പൊ വരാം
അയ്യോ ഞാനൊറ്റക്കോ ?? ഇവിടെ നില്‍ക്കാനോ ?? അത് വേണ്ട
താനൊറ്റക്ക് നില്‍കില്ലേ ??
അതല്ല ആരേലും വന്നാലോ വല്ല സാധനവും പോയാലൊ എന്റെ തലയിലാവില്ലേ അതുമാത്രമല്ല വിശപ്പും മാറി
അതാണോ ഇവിടെ സിസിടിവിയുണ്ട് നീയെടുത്താലും കാണാന്‍ കഴിയും
എന്നാലും വിളിച്ച് പറഞ്ഞാല്‍ എത്തിച്ച് തരില്ലേ ?? ഹോം ഡെലിവെറി
ഹ്ആ അതുണ്ട്
പൊട്ടാ!! ന്നാ അങ്ങനെ ചെയ്താ പോരെ !!!!!
ഹേ സാറ് പോയി പൊട്ടാ ന്ന് ആയോ
സോറി സോറി
💬 Comments
View all comments