Chapter Title : ഇതു ഒരു തുടക്കം മാത്രം 1 [Naughty fox]
വെസ്റ്റേൺ രീതിയിൽ എങ്കിലും വൃത്തിയാക്കാമല്ലോ. അതിനും ആരുടെയെങ്കിലും സഹായം ചോദിക്കേണ്ടി വരുന്നതിലും നല്ലത് നാട് വിടുന്നതാണ്.
അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. അമ്മ എന്നെ എൻറെ മുറിയിൽ കൊണ്ട് കിടത്തി എൻറെ കൂടെ ഇരുന്നു. വിവരമറിഞ്ഞ് അയൽക്കാരുടെയും അടുത്തുള്ള ബന്ധുക്കളുടെയും ഒക്കെ വരവ് തുടങ്ങി. കൂട്ടത്തിൽ പ്രായം ഉള്ള സ്ത്രീകൾ അമ്മയുടെ ശ്രദ്ധക്കുറവിനെ ശാസിച്ചപ്പോൾ ചെറുപ്പക്കാരായ സ്ത്രീകൾ എൻറെ ധൈര്യത്തിനെ വാനോളം പുകഴ്ത്തി. അങ്ങനെ വിരുന്നുകാർ ഒക്കെ പോയി ഒന്ന് സ്വസ്ഥമായപ്പോൾ ഞാൻ രണ്ടു വിരലുകൊണ്ട് ഫോൺ എടുത്ത് ബെഡിൽ ഇട്ടു ചരിഞ്ഞുകിടന്നുകൊണ്ട് ഫോണില് തോണ്ടി എൻറെ ഫ്രണ്ട്സിനെ വിളിച്ചുപറഞ്ഞു. ഉച്ചകഴിഞ്ഞപ്പോൾ അവരും വന്ന് കണ്ടിട്ട് പോയി. അങ്ങനെ വീണ്ടും വീട്ടിൽ അമ്മയും ഞാനും മാത്രം.
ഇനി കുറച്ചു ദിവസത്തേക്ക് അമ്മയുടെ കൈ കൊണ്ട് വാരി തന്ന് കഴിക്കാമല്ലോ എന്ന് വിചാരിച്ചപ്പോൾ ഒരു സന്തോഷം.
അടുത്തദിവസം തിങ്കളാഴ്ച അമ്മ ലീവ് എടുത്തു. എന്നെ ഭക്ഷണവും മരുന്നും കഴിപ്പിച്ചും എൻറെ കൂടെ ഇരുന്നു വർത്താനം പറഞ്ഞു ആ ഒരു ദിവസം അങ്ങനെ പോയി. ബാത്റൂമിൽ പോകല് ഒക്കെ ബുദ്ധിമുട്ടായിരുന്നു എങ്കിലും വിരലുകൊണ്ട് ഷോട്ട്സ് താഴ്ത്തിയും മുണ്ട് പൊക്കിയും ഒക്കെ കാര്യങ്ങൾ നടത്തി. കുളിക്കാൻ പറ്റാത്ത കാരണം ബോഡി വൈബ്സ് കൊണ്ട് അമ്മ തന്നെ ദേഹം എല്ലാം തുടച്ച് തന്നു. രണ്ടു ദിവസം കൂടെ ലീവ് എടുക്കാൻ വേണ്ടി അമ്മ ബാങ്കിൽ മാനേജറെ വിളിച്ചു ചോദിച്ചു. അപ്പോൾ അയാൾ ഓരോ ന്യായം പറഞ്ഞു ഒഴിവാക്കി. അമ്മ ജോലിക്ക് പൊക്കോ എനിക്ക് കുഴപ്പമില്ല എന്നുള്ള എൻറെ ഉറപ്പിന്റെ പേരിൽ അമ്മ
💬 Comments
View all comments