Chapter Title : ഇതു ഒരു തുടക്കം മാത്രം 1 [Naughty fox]
മനസ്സില്ല മനസ്സോടെ അടുത്തദിവസം ജോലിക്ക് പോയി. അധികം ദൂരമില്ലാത്തത് കാരണം ഉച്ചയ്ക്ക് ബിജു ചേട്ടൻറെ ഓട്ടോ വിളിച്ച് വീട്ടിൽ വന്ന് എനിക്കുള്ള ഭക്ഷണവും മരുന്നും കഴിപ്പിച്ചിട്ട് അമ്മ തിരിച്ച് ജോലിക്ക് പോയി. അങ്ങനെ ഒരു ദിവസം കൂടെ കഴിഞ്ഞു പോയി. രണ്ട് കൈയുടെ വേദന ദിവസം കഴിയുംതോറും കുറഞ്ഞു വന്നു കൊണ്ടിരുന്നു. രാവിലെ എന്നെ കഴിപ്പിച്ചിട്ട് ജോലിക്ക് പോകുന്ന അമ്മ ഉച്ചയ്ക്ക് വരുന്നത് വരെ ഫോണിൽ കുത്തിക്കൊണ്ട് ഇരുന്ന് ഞാൻ സമയം കളയും. ഉച്ചയ്ക്ക് കഴിപ്പിച്ചിട്ട് അമ്മ പോയി കഴിഞ്ഞാൽ പിന്നെ അമ്മ വരുന്നിടം വരെ കിടന്നുറങ്ങും. വൈകിട്ട് അമ്മ വരുമ്പോൾ പിന്നെ ഫുൾ ടൈം ഞാൻ അമ്മയുടെ കൂടെയായിരിക്കും. ഭക്ഷണം ഒക്കെ ഉണ്ടാക്കിയിട്ട് ഞങ്ങൾ ഹാളിൽ വന്ന് ടിവി കണ്ടുകൊണ്ടിരിക്കും. അപ്പോൾ ഞാൻ അമ്മയുടെ മടിയിലേക്ക് തല വച്ച് കിടക്കും. അമ്മ പതിയെ തലമുടിയിൽ ഇങ്ങനെ തലോടിക്കൊണ്ടിരിക്കും. കൈരണ്ടും അനക്കാൻ വയ്യെങ്കിലും ഇതുപോലെ അമ്മയുടെ സ്നേഹം അനുഭവിച്ച് കഴിയുന്ന ഈ ദിവസങ്ങൾ ഞാനും ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങി.
അങ്ങനെ അടുത്ത ദിവസവും ഉച്ചയ്ക്ക് അമ്മ വീട്ടിൽ വന്ന് എന്നെ കഴിപ്പിച്ചിട്ട് തിരിച്ചുപോയി.
ഭക്ഷണം കഴിഞ്ഞ് വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കാരണം ഞാൻ കുറച്ചു നേരം കിടന്ന് ഉറങ്ങാൻ തീരുമാനിച്ചു. റൂമിലെ ഫാൻ ഓഫ് ആയിരുന്നു. എഴുന്നേറ്റുപോയി ഫാൻ ഇടാനുള്ള മടി കാരണം ഞാൻ അങ്ങനെ തന്നെ കിടന്നു. ജനല് തുറന്നിട്ടിട്ടുണ്ടെങ്കിലും റൂമിൽ നല്ല ചൂട് ഉണ്ടായിരുന്നു. വൈകിട്ട് അമ്മ വന്ന വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. ഉച്ചയ്ക്ക് കഴിച്ച പെയിൻ കില്ലർ മരുന്നിന്റെ ആലസ്യത്തിൽ കിടന്ന
💬 Comments
View all comments