Chapter Title : ഇടുക്കി ഗോള്ഡ് [നകുലന്‍]
മുഴുവന്‍ അവള്‍ കണ്ടിരിക്കുന്നു..
വരുന്നത് വരട്ടെ എന്ന് കരുതി അവന്‍ പതിയെ ഇറങ്ങി വീട്ടിലേക്കു നടന്നു..
വീട്ടിലേക്കു ചെന്നപ്പോ ഷിബു മുറ്റത്തു നിൽപ്പുണ്ട്
എന്ത് പറ്റീടാ നീയും ആന്റിയും ആയി പിണങ്ങിയോ ചവിട്ടി തുള്ളി അകത്തേക്ക് പോകുന്നത് കണ്ടല്ലോ
ഹേ ഇല്ല പാപ്പാ ആ ലില്ലി ചേച്ചിയുടെ വീട്ടിൽ മൊബൈൽ ശരിയാക്കാൻ പോയാൽ ആരുന്നു - സിബി ചെറിയ ഒരു പതർച്ചയോടെ പറഞ്ഞു
അത് അവള് പറഞ്ഞെടാ പാവം ആ ചേച്ചി ഇവളെ ഒത്തിരി സഹായിച്ചിട്ടുള്ളതാ അതാ അവര് വിളിച്ചപ്പോ നിന്നോട് പൊക്കോളാൻ പറഞ്ഞത് ..ഞാൻ ഇന്ന് തോട്ടത്തിൽ നിന്നും നേരത്തെ പോന്നു പള്ളിയിൽ ഗ്രൂപ് ലീഡർമാരുടെ മീറ്റിംഗ് ഉണ്ട് വൈകിട്ട്, എന്നെ പിടിച്ചു നമ്മുടെ ഗ്രൂപ്പിന്റെ ലീഡർ ആക്കിയേക്കുവാ, പറ്റില്ല എന്ന് പറഞ്ഞു ഒഴിയാൻ മാക്സിമം നോക്കിയതാ ഒരു രക്ഷയും ഇല്ല .. മീറ്റിങ്ങിനു പോയാൽ പന്ത്രണ്ടു മണി എങ്കിലും കഴിയും അതുകൊണ്ട് അതിനു മുൻപ് ടൗണിൽ പോയി ഇച്ചിരി സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു നീ വരുന്നുണ്ടോ എന്ന് ചോദിയ്ക്കാൻ ഞാനാ അവളെ പറഞ്ഞു വിട്ടത്.. പോയിട്ട് ദേണ്ടെ കുറച്ചു കഴിഞ്ഞപ്പോ ഏറു കൊണ്ട പട്ടിയെപ്പോലെ പാഞ്ഞു വന്നു എന്താ എന്ന് ചോദിച്ചപ്പോ കതകു വലിച്ചടച്ചു ..എന്താടാ സംഭവം ..
ഓ അത് ചുമ്മാ ആന്റി വരാൻ രണ്ടു മൂന്നു വട്ടം വിളിച്ചു, ഞാൻ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഇങ്ങോട്ടു തന്നെ വരാൻ അറിയാം എങ്കിൽ തിരിച്ചു വരാനും അറിയാം എന്ന് ഒന്ന് പറഞ്ഞു അതാ - സോഫി നടന്ന കാര്യം ഒന്നും പറഞ്ഞില്ല
💬 Comments
View all comments