0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]

Author : Spulber Read All Parts 9.1K

പണക്കാരന്റെ എല്ലാ ലക്ഷണങ്ങളും..
ബ്രാന്റഡ് വസ്ത്രങ്ങൾ.. കയ്യിൽ വില കൂടിയ വാച്ച്..
നല്ല വെളുത്ത് ചുവന്ന നിറം..

റീന, അപ്പത്തന്നെ വിവരം സിന്ധുവിനെ അറിയിച്ചു.. കേട്ടപ്പോ അവൾക്കും വിശ്വാസമായില്ല..

ഏതായാലും പിറന്നാളിന്റെയന്ന് രാവിലെത്തന്നെ റീനയുടെ അടുക്കളയിൽ തകൃതിയായ പണിയിലാണ് രണ്ടാളും.. വിശിഷ്ടാഥിതിയാണ് വരുന്നത്.. ഒന്നും മോശമാവാൻ പാടില്ല.. മുതലാളിക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ വിഭവങ്ങളൊരുക്കണം..

സദ്യയുടെ കൂടെ ഇക്കാക്ക് ചിക്കൻ പൊരിച്ചതും കൊടുക്കണം എന്ന് പറഞ്ഞ് വിജയേട്ടൻ രണ്ട് കോഴിയും വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്..

സുകുമാരനും, വിജയനും ഇന്ന് പണിക്ക് പോയിട്ടില്ല.. രണ്ടാളും രാവിലെത്തന്നെ ഓരോന്നടിച്ച് നല്ല മൂഡിലാണ്…

വീട്ടിലെ ഒരു കാര്യത്തിനും സഹായിക്കാത്ത അവരിന്ന് ഓരോന്ന് ചെയ്ത് ഓടി നടക്കുകയാണ്.. തങ്ങളുടെ ഭർത്താക്കൻമാർക്ക് മുതലാളിയോടുള്ള ബഹുമാനം റീനക്കും, സിന്ധുവിനും മനസിലായി..

പതിനൊന്ന് മണിയോടെ അടുക്കളയിലെ പണിയൊതുക്കി സിന്ധു കുളിക്കാനായി അവളുടെ വീട്ടിലേക്ക് പോയി..

റീനയും കുളിച്ച്, ഉള്ളതിൽ നല്ലൊരു നൈറ്റിയുടുത്ത്, മുഖത്തൽപം പൗഡറും പൂശി, മുതലാളി വരുന്നതും കാത്തിരുന്നു..

ഏകദേശം ഒരു മണിയോടടുത്തപ്പോ, കരീംക്കാന്റെ കൊട്ടാരം പോലുള്ള കാറ് മുറ്റത്തേക്ക് കയറി വരുന്നത് കണ്ട്, വിജയനും സുകുമാരനും മുറ്റത്തേക്ക് ഓടിച്ചെന്നു..

ഡോറ് തുറന്നിറങ്ങുന്ന മുതലാളിയെ, വീടിന്റെ തിണ്ണയിൽ നിന്ന് റീനയും, സിന്ധുവും നോക്കി..
ഒരു സിനിമാ നടനാണോ ഇതെന്ന് സിന്ധുവിന് തോന്നി…
അത്ര സുമുഖൻ…
അദ്ദേഹത്തിനടുത്ത് നിൽക്കുന്ന, വിജയനേയും, സുകുവിനെയും ഏതോ വികൃത രൂപങ്ങളായാണ് അവൾക്ക് തോന്നിയത്..

രണ്ടാളും കുനിഞ്ഞ് തല തറയിൽ മുട്ടുമോന്ന് റീന സംശയിച്ചു..അത്ര ബഹുമാനത്തിലാണ് അവൾ മുതലാളിയെ താണ് വണങ്ങുന്നത്..

അവർ മുതലാളിയെ ആനയിച്ച് അകത്തേക്ക് കയറ്റി.. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത വീടാണ്.. മുന്നിലൊരു

💬 Comments

View all comments