0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]

Author : Spulber Read All Parts 9.2K

ഇക്ക ചോദിച്ചത് കേട്ട് റീന ചുറ്റും നോക്കി..
വിജയേട്ടനേയും സുകുവിനേയും കാണുന്നില്ല..

“വിജയേട്ടൻ… ?”..

“അവരാ വണ്ടിക്കകത്തുണ്ട്…”

റീനക്ക് കാര്യം മനസിലായി..

അവൾക്ക് നിൽക്കാനും പോകാനും പറ്റാത്ത അവസ്ഥയായി..

“കുറച്ച് വെള്ളമിങ്ങ് ഒഴിചേ മോളേ…”

അവൾ ഇക്കാന്റെ ഗ്ലാസിലേക്ക് വെള്ളമൊഴിച്ച് കൊടുത്തു..

“ഞാൻ നേരത്തേ വെറുതേ പറഞ്ഞതല്ലാട്ടോ… സുന്ദരിയാ… മോളേക്കാൾ സുന്ദരി അമ്മ തന്നെ…”

റീന ഞെട്ടിപ്പോയി..
ഇക്കാന്റടുത്ത് നിന്നും അവളത് പ്രതീക്ഷിച്ചതേയല്ല..

വലിയ മുതലാളിയല്ലേ… തന്നെയൊക്കെ ശ്രദ്ധിച്ചിട്ടുണ്ടെന്നത് തന്നെ അൽഭുതമാണ്..

“മോളെ മുൻപ് കണ്ടപ്പൊഴൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്… ഇന്ന് ശരിക്കും ഒന്ന് കാണാലോന്നോർത്താണ് പിറന്നാളിന്റെ പേരും പറഞ്ഞത് വന്നത് തന്നെ… സത്യം… നല്ല സുന്ദരിയാ… എനിക്കിഷ്ടപ്പെട്ടു…”

റീനക്ക് എന്ത് പറയണമെന്നോ, എന്ത് ചെയ്യണമെന്നോ മനസിലായില്ല..
എന്നാൽ കരളിൽ ഒരു മഞ്ഞ് തുള്ളി വീഴുന്നതും,അതിന്റെ കുളിരുള്ള സുഖം ശരീരമാകെ വ്യാപിക്കുന്നതും അവളറിഞ്ഞു..

ഇക്കയുടെ ശരീരത്ത് നിന്ന് പ്രസരിക്കുന്ന വില കൂടിയ അത്തറിന്റെ സുഗന്ധം റീനക്ക് ദേഹമാകെ രോമാഞ്ചമുണ്ടാക്കി..

ഇക്കയെപ്പോലെ സുമുഖനും, പണക്കാരനുമായൊരാൾ തന്നോട് സംസാരിക്കുന്നത് തന്നെ റീനക്ക് അഭിമാനം തോന്നി..

ഇക്ക സാവധാനം, ആസ്വതിച്ച് കഴിക്കുകയാണ്.. അതിനിടയിൽ മോളോട് കഴിക്കാൻ പറയുന്നുമുണ്ട്,.

“ഭക്ഷണമെല്ലാം നന്നായിട്ടുണ്ട്…റീനയെപ്പോലെത്തന്നെ..
റീനക്കിഷ്ടമാണെങ്കിൽ, ഇഷ്ടമാണെങ്കിൽ മാത്രം ഞാനൊരിക്കൽ കൂടി വരാം… ഒരിക്കലും ഞാൻ നിർബന്ധിക്കില്ല… ഞാൻ വല്ലാതിഷ്ടപ്പെട്ടു പോയി…റീന ആലോചിച്ച് പറഞ്ഞാ മതി…”

മന്ത്രിക്കും പോലെയാണ് ഇക്ക പറഞ്ഞതെങ്കിലും റീന പേടിയോടെ അടുക്കളയിലേക്ക് നോക്കി.. സിന്ധുവെങ്ങാനും കേക്കുമോ എന്നായിരുന്നു അവളുടെ പേടി..

“റീന പേടിക്കണ്ട… ഒരാളുമറിയില്ല… ഒറ്റത്തവണ ഞാനൊന്നു കൂടി വന്നോട്ടെ… റീനയെ തനിച്ചൊന്ന് കാണാനാ…”

റീന പരിസരം മറന്ന് പൂത്തുലഞ്ഞ് നിൽക്കുകയാണ്…

ഇത്തരം

💬 Comments

View all comments