0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..2 [സ്പൾബർ]

Author : Spulber Read All Parts 5.8K

വരാതെ വിജയനെ നോക്കി..

“നീ ശരിക്ക് ആലോചിച്ചിട്ട് ഒരു തീരുമാനം പറഞ്ഞാ മതി… സമ്മതമാണെങ്കിൽ മാത്രം ആഡ്രസൊക്കെയെടുത്ത് ഇട്ട് നോക്ക്..അല്ലെങ്കിൽ അത് ശരിക്ക് മടക്കി കവറിൽ തന്നെ വെച്ചേക്ക്.. ഞാനൊന്ന് കുളിച്ച് വരാം…”

വിജയനെഴുന്നേറ്റ് ഷർട്ടൂരി വെച്ച് കുളിമുറിയിലേക്ക് പോയി..

റീന ഇരുന്നിടത്ത് നിന്ന് അനങ്ങാനാവാതെ അതേ ഇരിപ്പിരിന്നു..
എന്താണ് ചെയ്യേണ്ടെതെന്ന് അവൾക്ക് മനസിലായില്ല.. ഇങ്ങിനെ ഒരു ട്വിസ്റ്റ് ഇതിനുണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചതേയല്ല..
ഇക്കനോട് താനെല്ലാം സമ്മതിച്ചതാണല്ലോ..പിന്നെന്തിനാണ് ഇക്കയിത് ഏട്ടനോട് പറഞ്ഞത്..?.

അതിലേറെ അവളെ അൽഭുതപ്പെടുത്തിയത് വിജയന്റെ സമീപനമാണ്.. വിജയൻ അവളെ ശരിക്കും ഞെട്ടിച്ചു..

വിജയേട്ടൻ പറഞ്ഞ പോലെ മറ്റേത് ഭർത്താവായാലും ഇപ്പോൾ ഇക്കയെ അടിച്ചേനെ.. സമ്മതമാണെങ്കിൽ മാത്രം എടുക്കാൻ പറഞ്ഞ ഡ്രസിന്റെ കവറുകൾ ഒന്നും മിണ്ടാതെ എടുത്ത് പോന്നിരിക്കുന്നു..എന്തിന്… ?.

വിജയേട്ടന് ഒന്നും പ്രശ്നമല്ലെന്ന്.. തനിക്ക് കിട്ടേണ്ടസുഖം തടയാൻ അവകാശമില്ലെന്ന്..

വിജയേട്ടനെന്തേ ഇത്ര മാറിയത്… ?.
തന്റെ ഭാര്യയെ ഒപ്പം കിടത്താനാണ് ഇക്ക ചോദിച്ചത്.. അത് കേട്ടിട്ടും വിജയേട്ടനെന്തേ ഒന്നും മിണ്ടാതെ ഇക്ക കൊടുത്ത സമ്മാനവും വാങ്ങിപ്പോന്നത്… ?.

ഒരു കണക്കിനത് നന്നായി എന്ന് റീനക്ക് തോന്നി..വിജയേട്ടൻ അറിഞ്ഞ് കൊണ്ട് തന്നെയാണ് നല്ലത്..താനേതായാലും അതിനൊരുങ്ങി.. പക്ഷേ, എങ്ങിനെയാണ് ഇക്ക വീട്ടിലേക്ക് വരിക എന്നൊന്നും അറിയില്ലായിരുന്നു..പകലേതായാലും നടക്കില്ല.. രാത്രി ഏട്ടനുണ്ടാവുകയും ചെയ്യും..

ഇതിപ്പോ ഏട്ടനറിഞ്ഞോണ്ടായാൽ പിന്നെന്ത് പ്രശ്നം… ?..

എന്നാലും ഏട്ടനിതെങ്ങിനെ സമ്മതിച്ചു.. ?.
ചെറിയ കാര്യമാണോ ഇക്ക ഏട്ടനോടാവശ്യപ്പെട്ടത്… ?..
സ്വന്തം ഭാര്യയോടൊപ്പം കിടക്കാനാണ്.. വെറുതേ കിടക്കാനല്ല… അതും ഏട്ടനറിയാം..എന്നിട്ടും ഏട്ടനൊരു പ്രശനവുമില്ലേ..?

ഏട്ടൻ അതാഗ്രഹിക്കുന്നുണ്ടോ..?..
തന്റെ സുഖത്തിന് വേണ്ടിയെന്നാണ് ഏട്ടൻ പറയുന്നത്… പക്ഷേ, അത്

💬 Comments

View all comments