0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..5 [സ്പൾബർ]

Author : Spulber Read All Parts 4.9K

അവന് ചിന്തയുള്ളൂ..

റീനയും, ഭർത്താവിനോട് നല്ല സ്നേഹത്തിലാണ്.. തനിക്ക് വേണ്ടതിലധികം സുഖം കിട്ടുന്നതും, തന്റെ ജീവിത നിലവാരം മാറിയതും ഏട്ടന്റെ വിശാലമനസ് കൊണ്ടാണ്.. അവനെ സ്നേഹത്തോടെ പരിചരിക്കാൻ അവൾക്കിപ്പോ സന്തോഷമാണ്..

വീട്ടിലേക്ക് കയറി വരുന്ന വിജയന്റെ കയ്യിൽ രണ്ട് മൂന്ന് കവറുകൾ കണ്ട് അതെന്താണെന്ന് റീന ചോദിച്ചില്ല.. വീട്ട് സാധനങ്ങളടങ്ങിയ കവർ അവളുടെ കയ്യിൽ കൊടുത്ത് ബാക്കിയുള്ളതുമായി അവൻ മുറിയിലേക്ക് പോയി.. റീന ചായയെടുക്കാൻ അടുക്കളയിലേക്കും..

“വിജയേട്ടാ… ചായ…”

ഉത്തമയായ കുടുംബിനിയെപ്പോലെ,
ഭർത്താവിനെ ദൈവതുല്യമായി കാണുന്ന പതിവൃതയായ ഭാര്യയെപ്പോലെ റീന, ബെഡിലിരിക്കുകയായിരുന്ന വിജയന് ചായ നീട്ടി..

വിജയൻ ചായ വാങ്ങാതെ വലിയ കവറെടുത്ത് റീനയുടെ കയ്യിൽ കൊടുത്തു..

“ഇത് സിന്ധൂന് കൊടുക്കാൻ ഇക്ക തന്നതാ… ഇത് നിനക്കും…”

റീന, സിന്ധൂനുള്ള കവർ കിടക്കയിലേക്ക് കുടഞ്ഞിട്ടു.. നാലഞ്ച് പാക്കറ്റുകൾ… അവൾ വലുതെടുത്ത് പൊട്ടിച്ചു..

മനോഹരമായൊരു സാരി.. റീനയുടെ കണ്ണ് തള്ളി..
അടിപ്പാവട, ബ്രാകൾ, പാന്റീസുകൾ, എല്ലാം വില കൂടിയവ.. അതി മനോഹരവും..
വീട്ടിലിടുന്ന രണ്ട് നൈറ്റി, രാത്രിയിലിടാൻ നൈറ്റ് ഡ്രസ്, അതിന് മാച്ചാവുന്ന നിറത്തിലുള്ള ചെറിയ പാന്റി..
എല്ലാമുണ്ട്… തനിക്കും ഇതെല്ലാം ഇക്ക വാങ്ങിത്തന്നിട്ടുണ്ട്.. എന്നാൽ ഇതിൽ സാരിയുമുണ്ട്… തനിക്കിത് വരെ സാരി കിട്ടിയിട്ടില്ല..

ചെറിയൊരു കവറ് കൂടി അവൾ പൊട്ടിച്ചു.. പുതിയ മോഡലിലുള്ള ഒരു സ്മാർട്ട് ഫോൺ… എല്ലാം കണ്ട് അവളുടെ കിളി പോയി..എന്തൊക്കെയാണ് ഇക്ക വാങ്ങിയത്… എത്രയായിരം രൂപയായിക്കാണും ഇതിനെല്ലാം കൂടി..

അവൾക്കുള്ള കവറും അവൾ പൊട്ടിച്ച് നോക്കി.. സിന്ധൂന്റെ സാരിയുടെ അതേ ഡിസൈനിലുള്ള വേറൊരു സാരി.. അവളുടേത് ഇളം പച്ചയും, തന്റേത് റോസ് നിറവും..

💬 Comments

View all comments