Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]
ചുരിദാറും എല്ലാമുണ്ട്..
നിനക്ക് ഈ ജന്മം എനിക്ക് വാങ്ങിത്തരാൻ പറ്റാത്തത് പലതുമുണ്ട്… ഇനീം പലതും എനിക്കയാൾ വാങ്ങിത്തരും.. നീ എന്തോ ചെയ്യും… ?..
തല്ലുമോ…?.. നിനക്ക് ധൈര്യമുണ്ടേൽ നീയൊന്ന് തല്ലി നോക്ക്… വല്യ ഭർത്താവ് ചമയാൻ നടക്കുന്നു… ചെറ്റ….”
സിന്ധു നേർക്ക് നേരേ നിന്ന് വെല്ല് വിളിച്ചു..
ഇനിയെന്താണ് പറയേണ്ടതെന്ന് സുകുമാരന് മനസിലായില്ല.. തനിക്കൊരു കാമുകനുണ്ടെന്ന് ഇവൾ തുറന്ന് പറഞ്ഞിരിക്കുകയാണ്..അവനാണ് ഇതെല്ലാം വാങ്ങിക്കൊടുത്തത് എന്നും അവൾ സമ്മതിച്ചു…
“എന്നെ ഉറക്കിക്കിടത്തി നീയവനുമായി സൊള്ളുകയല്ലായിരുന്നോ നാണംകെട്ടവളേ… ഞാനെല്ലാം കേട്ടെടീ…."
പിടിച്ച് കയറാൻ ഒരു പിടിവള്ളി കിട്ടിയ പോലെ സുകു തിരിച്ചടിച്ചു..
“ ആണോ… എല്ലാം കേട്ടോ… എങ്കി നന്നായിപ്പോയി…
തന്നെ ഞാനുറക്കിക്കിടത്തിയെന്നോ… മൂക്കറ്റം കുടിച്ച് വന്ന് ബോധമില്ലാതെ കിടന്നാ ഭാര്യ ചിലപ്പോ വേറെ ആണുങ്ങളെ നോക്കും… തനിക്ക് കള്ള് മതിയല്ലോ… അപ്പോ ഞാനെന്റെ ഇഷ്ടത്തിന് ജീവിക്കും…”
ഇന്നിതിനൊരു തീരുമാനമുണ്ടാക്കണം എന്ന മട്ടിലാണ് സിന്ധു പറയുന്നത്..
“അത് നിന്റെ വീട്ടിൽ… ഇവിടെ പറ്റില്ല… ഇവിടെ ജീവിക്കണേൽ അത് ഞാൻ പറയുന്നത് കേട്ട് നിൽക്കണം… അല്ലേൽ ഇപ്പോ ഇറങ്ങണം ഇവിടുന്ന്… പിഴച്ചവളേ…”
“ഇറങ്ങാനെനിക്ക് മനസില്ല… നീ പറയുന്നത് കേട്ട് ജീവിക്കണേൽ അതിനെനിക്ക് സൗകര്യമില്ല…
ഒരു കിലോ അരി ഈ വീട്ടിലേക്ക് നീ വാങ്ങിത്തന്നിട്ടുണ്ടോ… ?..
എന്റെയും, അമ്മയുടേയും എന്തേലും കാര്യം നീ നോക്കിയിട്ടുണ്ടോ… ?..
ഞങ്ങളെങ്ങിനെയാണ് ജീവിക്കുന്നതെന്ന് തിരക്കിയിട്ടുണ്ടോ…?
രാവിലെയും, രാത്രിയും നീ ഉരുട്ടിക്കേറ്റാറുണ്ടല്ലോ… അതെവിടുന്നാന്ന് ഇത് വരെ നീ അന്വോഷിച്ചിട്ടുണ്ടോ… ?.
അതൊന്നും അറിയണ്ടാത്ത നീ എന്നെ ഭരിക്കാൻ വരണ്ട..”
മനസിലുള്ള സങ്കടവും, ദേഷ്യവുമെല്ലാം സിന്ധു അവന്റെ മുന്നിൽ കുടഞ്ഞിടാൻ
💬 Comments
View all comments