Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]
പോന്നത്… എന്താണേലും എന്നോട് പറയാം..”
വിജയേട്ടന്റെ പക്വതയാർന്ന സംസാരം കേട്ട് അവന് ആശ്വാസം തോന്നി..
എല്ലാം തുറന്ന് പറയാൻ ഒരാളുണ്ടാവുകയെന്ന് പറഞ്ഞാ തന്നെ അതൊരാശ്വാസമാണ്..
എങ്കിലും തന്റെ പ്രശ്നം എങ്ങിനെ വിജയേട്ടനോട് പറയും… ?.
വേണ്ട… അതാരും അറിയണ്ട…മോശമാണ്…
“സിന്ധൂന് ഒരു കാമുകൻ ഉണ്ടല്ലേ… ?””..
സുകു ഞെട്ടിപ്പോയി… !
ഇങ്ങേരിത് എങ്ങിനെ അറിഞ്ഞു…
ആ പൂറി,ചേച്ചിയോട് പറഞ്ഞിട്ടുണ്ടാവും, ചേച്ചി വിജയേട്ടനോടും..
നാണം കെട്ടല്ലോ ദൈവമേ…
“നീ വിഷമിക്കുകയൊന്നും വേണ്ട… ഞങ്ങൾക്കിത് നേരത്തേ അറിയാം…”
ഗ്ലാസിൽ നിന്ന് ഒരു സിപ്പ് കൂടിയെടുത്ത് വിജയൻ പറഞ്ഞു..
സുകു വീണ്ടും ഞെട്ടി…
തന്റെ ഭാര്യക്കൊരു കാമുകനുള്ളത് വിജയേട്ടനും, റീനച്ചേച്ചിക്കും നേരത്തേ അറിയാമെന്ന്…
അതെങ്ങിനെ… ?..
അവനൊന്നും മനസിലായില്ല..
“വിജയേട്ടാ… ശരിയാ… ഞാൻ നാണം കെട്ടു വിജയേട്ടാ,.. അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു…
ഞാനെന്ത് ചെയ്യും വിജയേട്ടാ… ?..
ആരോടിത് പറയും… ?..
നിങ്ങളിതെന്നാ വിജയേട്ടാ അറിഞ്ഞത്…?..
അവൾ ചേച്ചിയോട് പറഞ്ഞോ.. ?”..
എന്താണ് പറയേണ്ടതെന്നറിയാതെ സുകു എന്തൊക്കെയോ പറഞ്ഞു.. വീണ്ടും ഗ്ലാസിലേക്കൊഴിച്ച് അവൻ വെള്ളം പോലും ചേർക്കാതെ ഒറ്റയടിക്ക് വലിച്ചു..
“ഞാനും നീയുമൊക്കെ ഇത് വരെ എന്ത് ജീവിതമാടാ ജീവിച്ചത്… ?..
കിട്ടുന്നതിന് മുഴുവൻ കുടിക്കണം എന്നൊരറ്റ ചിന്തയല്ലേ നമുക്കുണ്ടായിരുന്നുള്ളൂ…?.
വീട്ടുകാരെ പറ്റി നമ്മളെപ്പെഴെങ്കിലും ഓർത്തിരുന്നോ… ?..
ഞാൻ പിന്നെ വല്ലപ്പഴും എന്തേലും വീട്ടിലേക്ക് വാങ്ങിക്കൊണ്ട് പോവുമായിരുന്നു…
പക്ഷേ, നീയോ…?..
നീയിത് വരെ ഒരു പാക്കറ്റ് ഉപ്പെങ്കിലും വീട്ടിലേക്ക് വാങ്ങിക്കൊടുത്തിട്ടുണ്ടോ..?’
വിജയൻ ഒരു സിപ്പെടുത്ത് ഗ്ലാസ് താഴെ വെച്ചു..
“ഞാൻ, റീനയെ പേടിച്ചിട്ടെങ്കിലും അവളെ സ്നേഹിച്ചിരിന്നു… ഇടക്ക് അവളോട് സംസാരിക്കാൻ
💬 Comments
View all comments