Chapter Title : ജാനകി 3 [കൂതിപ്രിയൻ]
മോൾ കരച്ചിൽ തുടർ കൊണ്ടേയിരുന്നു. അപ്പോൾ ആ പെണ്ണ് അവളുടെ കൈയ്യ് മോളുടെ നേരേ നീട്ടി. വിമ്മിക്കോണ്ടിരുന്ന മോളേ രണ്ടാമതൊന്ന് ആലോചിക്കാതെയവർ എടുത്തു. എന്തത്ഭുതം എന്നറിയില്ല മോൾ കരച്ചിൽ നിർത്തി അവളോട് ഒട്ടി
കിടന്നു.അവൾ മോളുടെ വയറിൽ തൻ്റെ മൂക്ക് മുട്ടിച്ച് ഇക്കിളിയാക്കി ചിരിപ്പിച്ചു.
മോൾ അതാസ്വദിച്ച് അവളിൽ സന്തുഷ്ടയായിട്ട് ഇരുന്നു. പിന്നീട് തൻ്റെ തോളിൽ കിടത്തി മോളുടെ പുറത്ത് തട്ടി
അവളേ ഉറക്കി കൊണ്ട് വരാന്തയിലൂടെ
നടന്നു.
Madam അകത്ത് ഡോക്ടർ വിളിക്കുന്നു
മോളേ ഭർത്താവിന് നല്കി ഒന്ന് വരാമോ?
(നേഴ്സിൻ്റെ ഈ ശബ്ദമാണ് ആ പെൺകുട്ടിയേ
മോളുടെയും അവരുടെയും ലോകത്തു നിന്ന് ഉണർത്തിയത്)
പെൺകുട്ടി : പുതിയതായി ജോയിൻ ചെയ്തതാണോ
നേഴ്സ്: അതേ മാഡം കഴിഞ്ഞ ആഴ്ച്ച
പെൺകുട്ടി: ഉം ചെല്ല് ഞാനിപ്പോൾ വരാം
മോളുറക്കമാണ്. മോളേ ഏട്ടന് കൊടുത്തിട്ട് ഇപ്പോൾ വരാം.
നേഴ്സ് : ശരി മാഡം
(കുറച്ച് മുമ്പ് നടന്ന സംഭവങ്ങളും ഇപ്പോൾ നേഴ്സ് പറഞ്ഞതും എല്ലാം കേട്ട് അന്തിച്ച് നില്കുകയാണ് രമേശ് )
പെൺകുട്ടി: ഏട്ടാ മോൾ ഉറങ്ങി ഇന്നാ
രമേശൻ യാന്ത്രികമായി മോളേ വാങ്ങി മോളേ ഒന്ന് തലോടി ഒരുമ്മയും വച്ചിട്ട് അവൾ പോകാൻ തിരിഞ്ഞു.
രമേശ് : ഒരു നിമിഷം...
(അവൾ നിന്നു.)
നിങ്ങൾ ആരാണ്. എന്താ ഇപ്പോൾ ഇവിടെ നടന്നേ. അവളുടെ നേരെ നോക്കി രമേശ് ചേദിച്ചു.
അവൾ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.പേരാണ് ചോദിച്ചത് എങ്കിൽ 'നസ്ലിൻ'. പിന്നെ ഇപ്പോൾ ഇവിടെ നടന്നത് അത് 'രമേശേട്ടൻ' കണ്ടതല്ലേ.
രമേശ് : രമേശേട്ടൻ ...നിങ്ങളെങ്ങനെ എന്നെ
💬 Comments
View all comments