0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 830

പോയി

ജാനി പോയതിനു ശേഷം മീര മെറിന്റ അടുത്തേക്ക് വന്നു

മീര :നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാ നീ അവളുടെ കൂടെ നടക്കാതിരിക്കുന്നതാ നല്ലത് പിന്നെ ഇന്ന് ജാനിക്ക് ഈ ക്ലസ്സിലുള്ളവർ ചേർന്ന് ഒരു പാർട്ടി കൊടുക്കുന്നുണ്ട് നീയു കൂടെ ഉണ്ടാവണം

മെറിൻ :എനിക്ക് പറ്റില്ല എന്നെ വിട്ടേക്ക്

മീര :ഇത് ഞാൻ പറയുന്നതല്ല ജെയ്സൺ പറയാൻ പറഞ്ഞതാ കേട്ടില്ലെങ്കിൽ നിനക്കും റെഡ് കാർഡ് കിട്ടും നിനക്ക് ഇവിടെ പഠിക്കാൻ താൽപര്യമില്ലെ ആലോചിച്ചു തീരുമാനിക്ക്

ഇതേ സമയം ഡെവിൾസ് ഗാങ്

ജെയ്സൺ :എല്ലാം സെറ്റ് അല്ലെ

ദേവ് : നീ പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്

ജെയ്സൺ : ആ ലാൻഡ്രിയുടെ അഹങ്കാരം ഇന്നത്തോടെ തീരും അവളുടെ കൂട്ടുകാരിക്കു വേണ്ടിയല്ലെ അവൾ എന്നെ അപമാനിച്ചത് ഇന്ന് അവളും കൂടിച്ചേർന്നാ ലാൻഡ്രിക്ക് പണി കൊടുക്കാൻ പോകുന്നത് ആ ലാൻഡ്രി ഇന്ന് എന്റെ കാലുപിടിക്കുന്നത് നിനക്ക് കാണാം

"എനിക്ക് തോന്നുന്നില്ല " ജോ ആയിരുന്നു അത്

കിരൺ :ഈ പ്ലാൻ ഉണ്ടാക്കിയത് ഈ കിരൺ ആണ് അവൾ ഉറപ്പായും ഇന്ന് ജെയ്‌സന്റെ കാലുപിടിക്കും ബെറ്റ് ഉണ്ടോ

ജോ :ശെരി നമുക്ക് നോക്കാം

അല്പനേരത്തിനു ശേഷം

ജാനി സ്വിമിങ്ങിനു ശേഷം ക്ലാസ്സിലേക്ക് നടകുകയിരുന്നു പെട്ടന്ന് ഒരു കൂട്ടം കുട്ടികൾ ജാനിയെ ചുറ്റി വളഞ്ഞു

ജാനി :നിങ്ങൾ എന്താ കാണിക്കുന്നത് മര്യാദക്ക് മാറിനിൽക്ക്

മീര :നിനക്ക് തരാനുള്ളത് തന്നിട്ട് നമ്മൾ മാറാം മെറിൻ നീ തന്നെ തുടങ്ങിക്കോ ഈ മുട്ട അവളുടെ മുഖത്ത് എറിന്നേക്ക്

മീര മെറിന്റെ കൈയിലേക്ക് മുട്ട കൊടുത്തു

മീര :പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ

💬 Comments

View all comments