Chapter Title : ജാനി 1 [Fang leng]
എനിക്ക് മനസിലാവാത്തത്
ജിൻസി :ജോക്ക് നിന്നോട് എന്തോ താല്പര്യമുണ്ട് എന്നാ എനിക്ക് തോന്നുന്നത്
ജാനി :ഒന്ന് പോടി അങ്ങനെ ഒന്നുമില്ല
ജിൻസി :പിന്നെന്തിനാ അവൻ നിന്നെ സഹായിക്കുന്നത്
പെട്ടെന്നായിരുന്നു കടയിലേക്ക് ഒരു കസ്റ്റമ്മർ വന്നത്
ജാനി :കസ്റ്റമർ വന്നു വേഗം വാ ചേച്ചി കണ്ടാൽ നമുക്ക് നല്ലത് കിട്ടും അവരുടെ കാര്യം എന്തെങ്കിലും ആയിക്കോട്ടെ
ഇതേ സമയം ജെയ്‌സന്റെ വീട്ടിൽ
ജെയ്സൺ :ടാ കിരൺ നീ പറഞ്ഞത് അവൾ എന്റെ കാലുപിടിക്കുമെന്നൊക്കെയാണല്ലോ?
കിരൺ :അതാ ഞാനും ആലോചിക്കുന്നത്
ദേവ് :ഇവന്റെ ഐഡിയ ഒന്നും നടക്കില്ല ജൈസാ
ജോ :നിനക്കൊക്കെ വട്ടാണോ ചുമ്മാ കുട്ടികളെ പോലെ വിട്ടേക്ക് ജൈസാ
ജെയ്സൺ :ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ഇനി ആരുടെയും പ്ലാൻ വേണ്ട ഞാൻ ഒരു വഴികണ്ടിട്ടുണ്ട് അഭിമാനത്തിൽ തൊട്ട് കളിച്ചാൽ ആരും സഹിക്കില്ല അവളെ ഞാൻ നാറ്റിക്കും
ജോ :നീ എന്താ ചെയ്യാൻ പോകുന്നത്
ജെയ്സൺ :അത് നീ കണ്ടോ
###############################
പിറ്റേ ദിവസം ആനി ചേച്ചിയുടെ ബേക്കറി
"ജാനി ഉണ്ടോ "
ജിൻസി :ജാനി നിന്നെ തിരക്കി ആരോ വന്നിരിക്കുന്നു
ജാനി :എന്നെ തിരക്കി ആരു വരാനാ
"ജാനി ഞാനാണ് മെറിൻ "
ജാനി :എന്താ മാഡം കഴിക്കാൻ വേണ്ടത്
മെറിൻ:ഞാൻ നിന്നോട് സംസാരിക്കാൻ വന്നതാ
ജാനി :എനിക്ക് താല്പര്യമില്ല
മെറിൻ :എന്നോട് ഷെമിക്ക് ജാനി എനിക്ക് വേറേ വഴി ഇല്ലായിരുന്നു
ജാനി :എനിക്ക് ഒരു പ്രേശ്നവും ഇല്ല എന്റെ കൂടെ നടന്നാൽ നിനക്ക് പ്രേശ്നങ്ങൾ ഉണ്ടാവും അതുകൊണ്ട് നമുക്ക് ഫ്രണ്ട്ഷിപ് അവസാനിപ്പിക്കാം
മെറിൻ :പ്ലീസ് ജാനി
💬 Comments
View all comments