0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Fang.leng Read All Parts 1.9K

അന്ന് വലിച്ചെറിഞ്ഞ ലോക്കറ്റ് പുറത്തേക്ക് എടുത്തു ശേഷം അതിലേക്ക് നോക്കി നിന്നു അപ്പോഴേക്കും അവന്റ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ പതിയെ തന്റെ കാറിലേക്ക് കയറി

അന്ന :എന്താ ജെയ്സൺ അവരെ കണ്ടോ

ജെയ്സൺ :കണ്ടു

അന്ന :ഇപ്പോൾ സന്തോഷമായോ

ജെയ്സൺ പതിയെ അന്നയെ നോക്കി ചിരിക്കുക മാത്രം ചെയ്തു

മൂന്ന് വർഷങ്ങൾക്ക് മുൻപ് മലേഷ്യ സിറ്റി ഹോസ്പിറ്റൽ ജെയ്സൺ ഓടി കിതച്ച് ഐ സി യു വിനു മുൻപിൽ എത്തി അവിടെ അവന്റ അമ്മ കരഞ്ഞു തളർന്നു ഇരിപ്പുണ്ടായിരുന്നു ജെയ്സൺ വേഗം തന്നെ അമ്മയുടെ അടുത്തേക്ക് എത്തി

ജെയ്സൺ :അമ്മേ അച്ഛനെന്താ അമ്മേ

പെട്ടെന്ന് തന്നെ തെരേസ ജെയ്സനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

ജെയ്സൺ :കരയല്ലേ അമ്മേ അച്ഛന് ഒന്നും സംഭവിക്കില്ല

തെരേസ :ഇനി ഒന്നും ചെയ്യാനില്ലെന്നാ ഡോക്ടർ പറഞ്ഞത് ഇനി നമ്മൾ എന്ത് ചെയ്യും മോനെ

ജെയ്സൺ :അമ്മേ നമുക്ക് അച്ഛനെ വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം

പെട്ടെന്നാണ് ഡോക്ടർ അങ്ങോട്ടേക്ക് എത്തിയത്

ഡോക്ടർ :ആർക്കെങ്കിലും കേറികാണണമെങ്കിൽ കാണാം

ജെയ്സനും തെരേസയും വേഗം തന്നെ ഐ സി യു വിനുള്ളിലേക്ക് കയറി

ജെയ്സൺ :അച്ഛാ അച്ഛാ

ജൈസന്റെ വിളികേട്ട് അച്ഛൻ പതിയെ കണ്ണുകൾ തുറന്നു ശേഷം പതിയെ അവന്റ തലയിൽ തലോടി ജെയ്സന്റെ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി

പെട്ടെന്ന് തന്നെ അച്ഛന്റെ കൈകൾ നിലത്തേക്ക് വീണു ശരീരം നിശ്ചലമായി ഇത് കണ്ട തെരേസ പെട്ടെന്ന് തന്നെ ബോധരഹിതയായി ഇതെല്ലാം കണ്ട് എന്ത് ചെയ്യണം എന്നറിയാതെ ജെയ്സൺ പൊട്ടിക്കരയാൻ തുടങ്ങി

രണ്ട് ആഴ്ചക്ക് ശേഷം

ജോൺ :മോനെ

💬 Comments

View all comments