0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 345

നീ ഇങ്ങനെ ചെയ്യില്ല പക്ഷെ കാത്തിരിക്കാൻ പറഞ്ഞപ്പോൾ ഇത്രയും നാൾ എടുക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല നിന്നെ കാണുമ്പോൾ രണ്ടെണ്ണം തരണം എന്ന് കരുതിയതാ പക്ഷെ ഇപ്പോൾ

ജാനി നിർത്താതെ സംസാരിക്കാൻ തുടങ്ങി

ജെയ്സൺ :മതിയാക്ക് ജാനി

ജാനി :എന്താ ജൈസാ

ജെയ്സൺ :നീനക്കെന്താ ജാനി ബുദ്ധിയില്ലേ ഞാൻ ഇവിടെയുണ്ടെന്നറിഞ്ഞാൽ ഉടനെ നീ ഇങ്ങോട്ടേക്കു വരുമോ

ജാനി :എന്താ ജൈസാ എന്നെ കണ്ടാൽ നിനക്ക് സന്തോഷമാകുമെന്നാ ഞാൻ കരുതിയത്

ജെയ്സൺ :സന്തോഷം എന്റെ ഉള്ള സമാധാനം കൂടി പോയി പണ്ടെപ്പോഴോ ഇഷ്ടമായിരുനെന്ന് കരുതി ഇങ്ങോട്ടേക്കു കുറ്റിയും പറിച്ചോണ്ട് വരേണ്ട ആവശ്യമുണ്ടായിരുന്നോ നിനക്ക്

ജാനി :പണ്ട് ഇഷ്ടമായിരുനെന്നോ നീ എന്താ ജൈസാ പറയുന്നത്

ജെയ്സൺ :അതെ പണ്ട് ഇഷ്മായിരുന്നു എല്ലാം ആ സമയത്തെ തമാശ മാത്രം നിനക്ക് ഇത് മനസ്സിലാക്കാനുള്ള ബുദ്ധി പോലുമില്ലേ ഞാൻ നിന്നെ വിളിക്കാതിരുന്നപ്പോഴെങ്കിലും നീ അത് മനസ്സിലാക്കേണ്ടതായിരുന്നു

ജെയ്സന്റെ വാക്കുകൾ കേട്ട ജാനിയുടെ സന്തോഷമെല്ലാം അതോടെ അവസാനിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി

ജാനി :ജൈസാ.. ഇത് എന്ത് തമാശയാ എനിക്ക് ഒരുപാട് വേദനിക്കുന്നുണ്ട് ഈ കളി മതിയാക്ക്

ജെയ്സൺ :കളിക്കാൻ ഞാൻ ഇപ്പോഴും നിന്നെ പോലെ കൊച്ചുകുട്ടിയല്ല

ജാനി :ജൈസാ പ്ലീസ് എന്നോട് ഇങ്ങനെയൊന്നും പറയല്ലേ ഞാൻ നിക്കുവേണ്ടിമാത്രമാ ഇത്രയും നാൾ കാത്തിരുന്നത് നീ തന്ന ഈ ലോക്കറ്റ് ഞാൻ നിധി പോലെയാ സൂക്ഷിച്ചത് നിന്നെ കാണാൻ തോന്നുമ്പോഴോക്കെ ഇതായിരുന്നു എനിക്ക് ആശ്വാസം നൽകിയത്

ഇത് കേട്ട ജെയ്സൺ വേഗം തന്നെ ജാനിയുടെ കഴുത്തിലെ ലോക്കറ്റ് പൊട്ടിച്ചെടുത്തു

ജാനി :ജൈസാ.. പ്ലീസ് അത് തിരിച്ചു താ പ്ലീസ്

അവളുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി

ജെയ്സൺ :അപ്പോൾ ഇതാണല്ലേ എല്ലാത്തിനും കാരണം

ഇത്രയും പറഞ്ഞു ജെയ്സൺ ലോക്കറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു

ജെയ്സൺ :ഇപ്പോൾ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല

ജാനി ഒന്നും മിണ്ടാതെ കരയുക മാത്രം ചെയ്തു

ജെയ്സൺ :ഈ കരച്ചിൽ ഒന്ന് നിർത്തു ഇതൊരു പബ്ലിക് പ്ലേസ് ആണ് എന്നിട്ട് ഞാൻ പറയുന്നത് കേൾക്ക് നമ്മൾ തമ്മിൽ ചേരില്ല അന്ന് നീ തന്നെ അത് സമ്മതിച്ചതല്ലേ എല്ലാം

💬 Comments

View all comments