0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 346

എന്റെ തെറ്റാ നമുക്ക് എല്ലാം ഒരു തമാശയായി കണ്ട് അവസാനിപ്പിക്കാം നീ ഒരുപാട് പ്രശ്നത്തിലാണെന്ന് എനിക്കറിയാം നിനക്ക് പൈസ വല്ലതും വേണമെങ്കിൽ..

ജാനി :മതി

ജാനി പതിയെ തന്റെ കണ്ണുകൾ തുടച്ചു

ജാനി :ഇനി നീ ഒന്നും പറയണ്ട എനിക്ക് മനസ്സിലായി ഞാൻ നിനക്കൊരു കളി പാവയായിരുന്നു വില കുറഞ്ഞോരു കളിപ്പാട്ടം എനിക്കത് മനസ്സിലാക്കുവാൻ സാധിച്ചില്ല അത് എന്റെ തെറ്റാ എനിക്ക് പോലും അറിയില്ല ഞാൻ എപ്പോൾ മുതലാ നിന്നെ സ്നേഹിച്ചതെന്ന് പക്ഷെ ഒരു കാര്യം അറിയാം എനിക്ക് നിന്നെ ജീവനായിരുന്നു എന്നാൽ ഇപ്പോൾ മുതൽ ഞാൻ ഏറ്റവും വെറുക്കുന്നത് നിന്നെയാണ് പണ്ടെത്തെക്കാൾ നൂറിരട്ടി പിന്നെ നിന്റെ കാശ് എന്റെ പട്ടിക്ക് പോലും അത് വേണ്ട കാശിനു വേണ്ടിയായിരുന്നെങ്കിൽ നിന്റെ അമ്മ തന്ന കാശ് എടുത്ത ശേഷം എനിക്കെല്ലാം അവസാനിപ്പിക്കാമായിരുന്നു നീ പറഞ്ഞ ഒരു കാര്യം ശെരിയാ ഞാൻ ഒരു പൊട്ടിയാ അതുകൊണ്ടാ നിന്നെ ഇത്രയും വിശ്വാസിച്ചത് നീ പറഞ്ഞതു പോലെ നീ എന്നെ വിളിക്കാത്തപ്പോൾ തന്നെ ഞാൻ എല്ലാം മനസ്സിലാക്കേണ്ടതായിരുന്നു എല്ലാം എന്റെ തെറ്റാ ഞാൻ നിന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നറിയാം ഇനി നിന്റെ മുൻപിൽ ഒരിക്കലും ഞാൻ വരില്ല നിനക്ക് ഞാൻ ഒരു ശല്യമാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത് നിന്റെ വിലപ്പെട്ട സമയം പാഴാക്കിയതിൽ വീണ്ടും മാപ്പ്

ഇത്രയും പറഞ്ഞു ജാനി തിരികെ നടന്നു അപ്പോഴേക്കും അവൾ അടക്കിവച്ച കണ്ണുനീർ വീണ്ടും പുറത്തേക്ക് വരാൻ തുടങ്ങി അവൾ കരഞ്ഞു കൊണ്ട് മുൻപോട്ടു നടന്നു സഹിക്കാൻ പറ്റാതായതോടെ പാർക്കിനു മുന്പിലെ ബെഞ്ചിലേക്കിരുന്ന അവൾ കൂടുതൽ ഉറക്കെ കരഞ്ഞു കുറച്ചകലെ മാറി നിന്നിരുന്ന ജോ പതിയെ അവളുടെ അടുത്തേക്ക് വന്നിരുന്നു എന്നാൽ അവൻ അവളെ സമദാനിപ്പിക്കാൻ ശ്രമിച്ചില്ല അവൻ നിസ്സഹായനായി അവളെ നോക്കി

സമയം ഒരുപാട് കടന്നു പോയി ജാനിയുടെ കരച്ചിൽ ഏങ്ങൽ മാത്രമായി മാറി

"ജാനി " ജോ പതിയെ അവളെ വിളിച്ചു ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കി ശേഷം അവന്റ ഷർട്ടിൽ മുറുക്കി പിടിച്ചു

"നിനക്ക് എല്ലാം അറിയാമായിരുന്നല്ലേ ചതിയാ നീയും എന്തിനാടാ എന്നോട് ഇങ്ങനെ

💬 Comments

View all comments