0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 347

ചെയ്തത് ഞാൻ എന്ത് തെറ്റാ ചെയ്തത് പോ എനിക്ക് ആരയും കാണണ്ട പോകാൻ "

ജാനി അലറി ജോ പതിയെ ജാനിയെ തന്നോട് ചേർത്ത് പിടിച്ചു

ജോ :നീ എന്ത് വേണമെങ്കിലും പറഞ്ഞോ വേണമെങ്കിൽ തല്ലിക്കൊ അങ്ങനെയെങ്കിലും നിനക്ക് സമാധാനം കിട്ടുമെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തോ

ജാനി ജോയുടെ നെഞ്ചിൽ മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി

"എന്തിനാടാ എന്നോട് പറഞ്ഞുടായിരുന്നോ അവനു എന്നെ വേണ്ടെന്ന് "

ജോ :ഞാൻ എന്ത് പറയാനാ ജാനി ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമായിരുന്നോ ഇല്ല എനിക്കത് നന്നായി അറിയാം കാരണം നിനക്ക് ജെയ്സനെ അത്രക്ക് ഇഷ്ടമായിരുന്നു ചെയ്തത് ക്രൂരതയാണെന്നറിയാം പക്ഷെ എനിക്ക് വേറേ വഴിയുണ്ടായിരുന്നില്ല ഇത് അവൻ തന്നെ നിന്നോട് പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി എന്നോട് ക്ഷമിക്ക് ജാനി

ജാനി :നമുക്കിവിടുന്നു പോകാം ജോ എനിക്ക് എന്റെ വീട്ടിൽ പോണം

ജാനി കരഞ്ഞു കൊണ്ട് പറഞ്ഞു ജോ ജാനിയെ പതിയെ എഴുന്നേൽപ്പിച്ച ശേഷം ബൈക്കിനടുത്തേക്ക് കൊണ്ട് പോയി

ജോ :കയറിക്കൊ ജാനി

ജാനി പതിയെ ജോയോടൊപ്പം ബൈക്കിലേക്ക് യാന്ദ്രികമായി കയറി ശേഷം അവന്റ മുതുകിൽ തല പൂഴ്ത്തി ഇരുന്നു

ജോ വണ്ടി മുൻപോട്ടെടുത്തു അപ്പോഴേക്കും അവന്റ മുതുകിൽ ജാനിയുടെ കണ്ണുനീരിന്റെ നനവ് പടർന്നിരുന്നു

അല്പനേരത്തിനുള്ളിൽ തന്നെ അവർ വീടിനു മുൻപിലെത്തി ജോ പതിയെ ജാനിയെ റൂമിലേക്ക്‌ കൊണ്ട് പോയി ശേഷം പതിയെ ബെഡിൽ ഇരുത്തി

ജോ :ജാനി ഞാൻ ഭക്ഷണം എടുക്കട്ടെ

ജാനി :വിശപ്പില്ല ജോ നമുക്ക് തിരിച്ചു പോകാം

ജോ :ശെരി വേണ്ടെങ്കിൽ വേണ്ട പിന്നെ പോകുന്ന കാര്യമൊക്കെ നമുക്ക് നാളെ തീരുമാനിക്കാം നീ കിടന്നോ ജാനി

ഇത്രയും പറഞ്ഞു ജോ ജാനിയെ ബെഡിലേക്ക് കിടത്തി ശേഷം പതിയെ അവളുടെ അടുത്തിരുന്നു

ജാനി :ജോ അവൻ ഒരുപാട് മാറിപോയി അത് എന്റെ പഴയ ജെയ്സൺ അല്ല ആയിരുന്നെങ്കിൽ എന്നെ ഇങ്ങനെ വേദനിപ്പിക്കില്ലായിരുന്നു

ജോ :ജാനി..

ജാനി :അവൻ എനിക്ക് പൈസ തരാമെന്ന് എന്നെ അവൻ അങ്ങനെയാണോ കണ്ടിരിക്കുന്നത് ജോ

ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

ജോ :പ്ലീസ് ജാനി

💬 Comments

View all comments