0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 816

:ശെരി ജോ നിങ്ങൾ പോയ ശേഷം ഞങ്ങൾ ഇവിടുന്ന് ഇറങ്ങും നീ എത്രയും പെട്ടെന്ന് അവളെയും കൊണ്ട് അങ്ങോട്ടേക്ക് വന്നേക്കണം

ജോ :ശെരി ദേവ്

ഇത്രയും പറഞ്ഞു ജോ ബൈക്കിനടുത്തേക്ക് നടന്നു

ജോ :കയറിക്കൊ ജാനി

ജാനി പതിയെ ബൈക്കിലേക്ക് കയറി

ജോ വണ്ടി മുൻപോട്ടെടുത്തു

അല്പസമയത്തിനു ശേഷം ജാനിയും ജോയും പാർക്കിനടുത്ത്

ജോ :ജാനി അവൻ പാർക്കിനുള്ളിൽ ഉണ്ടാകും നീ പോയി കണ്ടോ

ജാനി :നീ കൂടി വാ ജോ എനിക്ക് എന്തൊ പോലെ തോന്നുന്നു

ജോ :ഇല്ല ജാനി അവിടെ നിങ്ങൾ മാത്രം മതി ഞാൻ ഇവിടെ തന്നെ ഉണ്ടാകും ധൈര്യമായി പോയിട്ട് വാ

ജാനി :ശെരി ജോ

ജാനി പതിയെ പാർക്കിനുള്ളിലേക്ക് നടന്നു പാർക്കിനുള്ളിലെത്തിയ ജാനി ചുറ്റും നോക്കി അവിടെ അധികം ആളുകൾ ഉണ്ടായിരുന്നില്ല ആളുക്കിടയിൽ ജെയ്സനു വേണ്ടി അവളുടെ കണ്ണുകൾ പരതി പെട്ടെന്നാണ് പാർക്കിന്റെ ഒഴിഞ്ഞ മൂലയിൽ ഒരു മരത്തിനടുത്ത് നിൽക്കുന്ന ആ രൂപത്തെ അവൾ കണ്ടത്

"ജെയ്സൺ "

ജാനിയുടെ ഹൃദയമിടിപ്പ് കൂടുവാൻ തുടങ്ങി അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു

"എന്തിനാ ജാനി പേടിക്കുന്നെ ഇത് ജെയ്സൺ അല്ലേ "

അവൾ അവളോടായി തന്നെ പറഞ്ഞു

"ജൈസാ "

അടുത്തേക്കെത്തിയാ ജാനി പതിയെ അവനെ വിളിച്ചു അത്ര നേരവും തിരിഞ്ഞു നിന്നിരുന്ന ജെയ്സൺ പതിയെ അവളെ നോക്കി അപ്പോഴേക്കും സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ജാനി :ജൈസാ നിനക്ക് സുമാണോ

അവൾ എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചു

ജെയ്സൺ :അതേ ജാനി സുഖമായിരിക്കുന്നു

ജാനി :ഞാൻ ഞാൻ ഇപ്പോൾ.. എനിക്ക് ഒന്നും അങ്ങോട്ട്‌

💬 Comments

View all comments