0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 799

കയറി ജോ പതിയെ വണ്ടി മുന്പോട്ടെടുത്തു

കുറച്ച് നേരത്തിനു ശേഷം

ജോ :എന്താ ജാനി മിണ്ടാതിരിക്കുന്നത്

ജാനി :നമ്മൾ എങ്ങോട്ടാ ജോ ഈ പോകുന്നത്

ജോ :അതൊക്കെ ഉണ്ട് ഇപ്പോൾ എത്തും എന്തായാലും നിന്നെ കൊല്ലാനൊന്നും എനിക്ക് ഉദ്ദേശമില്ല പോരെ

അല്പനേരത്തിനുള്ളിൽ അവർ ഒരു വീടിനു മുൻപിൽ എത്തി

ജോ :വാ ജാനി

ജാനി :ഇത് നിന്റെ വീടാണോ

ജോ :ഉം കുറച്ച് ദിവസമായി എന്റെ വീടാ

അവർ രണ്ട് പേരും പതിയെ വീടിനുള്ളിലേക്ക് കയറി വീടിനുള്ളിലേക്ക് കയറിയ ജാനി അടിമുടി വിറക്കുവാൻ തുടങ്ങി ജോ പതിയെ ഒരു ടവൽ ജാനിക്ക് നൽകി

ജാനി :ജോ

ജോ :ആദ്യം ഈ ഡ്രസ്സൊക്കെ മാറിയിട്ട് വാ ജാനി എന്നിട്ട് നമുക്ക് സംസാരിക്കാം അകത്തു എന്റെ ഷർട്ടും പാന്റുമുണ്ട് തല്ക്കാലം അതിട്ടോ നാളെ നമുക്ക് വേറേ വാങ്ങാം

ജോ റൂമിലേക്ക്‌ ചൂണ്ടി ജാനിയോട് പറഞ്ഞു ജാനി പതിയെ റൂമിനുള്ളിലേക്ക് കയറി

അല്പസമയത്തിനു ശേഷം ജാനി റൂമിൽ നിന്ന് പുറത്തേക്ക് എത്തി ജാനിയെ കണ്ട ജോ അവളെ അടിമുടി നോക്കി പതിയെ ചിരിച്ചു

ജാനി :എന്തിനാ എന്തിനാ ചിരിക്കുന്നത്

ജോ :ഹേയ് ഒന്നുമില്ല ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്

ജാനി :ഇതൊക്കെ നല്ല വലുതാ കണ്ടിട്ട് നല്ല കോമഡിയായി തോന്നുണ്ടല്ലേ

ജോ :രാത്രിയല്ലേ ജാനി നാളെ പുതിയത് വാങ്ങിക്കാം

ജാനി പതിയെ ജോയുടെ അടുത്തേക്ക് വന്നു

ജാനി :ഇനി പറ ഇത്രയും നാൾ എവിടെയായിരുന്നു എന്താ ഞങ്ങളെ ഒന്നും വിളിക്കാതിരുന്നത് എല്ലാവരും എത്ര വിഷമിച്ചു എന്നറിയാമോ എപ്പോഴെങ്കിലും നിന്നെ കണ്ടാൽ പരിചയഭാവം പോലും

💬 Comments

View all comments