Chapter Title : ജാനി 10 [Fang leng]
:എന്താ ജാനി
ജാനി :നീ ഒരുപാട് മാറിപോയി നീ എന്തിനാ ജോ ഗ്ലാസ്സ് വച്ചിരിക്കുന്നത് കണ്ണിനു വല്ല പ്രശ്നവുമുണ്ടോ
ജോ :വയസ്സായില്ലേ ജാനി കാഴ്ച്ചയൊക്കെ കുറഞ്ഞു
ജാനി :അയ്യോ നല്ല തമാശ അതിരിക്കട്ടെ നീ എപ്പോഴാ മലേഷ്യയിൽ എത്തിയത്
ജോ :ഒരാഴ്ചയാകും
ജാനി :നാട്ടിൽ വരാതെ എന്തിനാണ് ജോ ഇങ്ങോട്ടേക്കു
ജോ :നീ എന്തിനാ ഇങ്ങോട്ടേക്കു വന്നത് അതിന് തന്നെ
ജാനി :ജെയ്‌സണെ കാണാനോ
ജോ :അതെ
ജാനി :എന്നിട്ട് നീ അവനെ കണ്ടോ അവൻ എങ്ങനെയിരിക്കുന്നു
ജോ :ഒരാഴ്ചയായി ഞാൻ അവനെ കാണുവാൻ ശ്രമിക്കുകയാ പക്ഷെ ഇതുവരെ പറ്റിയില്ല അവൻ വലിയ തിരക്കിലാ
ജാനി :തിരക്കൊ നീ ആണെന്ന് അറിഞ്ഞിട്ടും അവൻ കാണുവാൻ സമ്മതിച്ചില്ലേ
ജോ :അതൊന്നും അറിയില്ല ജാനി എനിക്ക് ഇതുവരെ അപ്പോയ്ന്റ്മെന്റ് കിട്ടിയില്ല
ജാനി :നീ ആണെന്ന് അവൻ അറിഞ്ഞുകാണില്ല ജോ
ജോ :ചിലപ്പോൾ അങ്ങനെയായിരിക്കും എന്തായാലും ഉടനെ തന്നെ ഞാൻ അവനെ കാണും
ജാനി :ഉം നമുക്ക് ഒന്നിച്ചു കാണാം എനിക്ക് അവനോട് ചിലത് ചോദിക്കാനുണ്ട് മൂന്ന് വർഷമായി എന്നെ ഒന്ന് വിളിച്ചിട്ട് വരട്ടെ അവനെ ഞാൻ ശെരിയാക്കുന്നുണ്ട്
ജോ പതിയെ ജാനിയെ നോക്കി
ജോ :ജാനി നീ പഠിത്തം നിർത്തി അല്ലേ
ജാനി :അത് അതെ ജോ എന്നെ അവർ പുറത്താക്കി മെഡൽ കിട്ടികഴിഞ്ഞപ്പോൾ എന്നെ വേണ്ടെന്നു തോന്നികാണും
ജോ :നീ ഇപ്പോൾ നീന്താൻ പോകാറുണ്ടോ
ജാനി :അതൊക്കെ നിർത്തിയിട്ട് ഒരുപാട് നാളായി അച്ഛൻ പോയതോടെ അതിനൊന്നും സമയം ഇല്ലാതായി ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു നീന്തലൊന്നും നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല ജോ
ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ജോ :ജാനി ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല നിന്റെ കൂടെ ഉണ്ടാകും എന്ന് വാക്ക് തന്നിട്ട് എനിക്കത് പാലിക്കാനായില്ല എന്നോട് ക്ഷമിക്ക് ജാനി
ജാനി :ഹേയ് അതൊന്നും സാരമില്ല ജോ നിനക്കും നിന്റെതായ കാര്യങ്ങൾ കാണില്ലേ ആ സമയത്ത് തന്നെയാ ജൈസന്റെ അച്ഛനും മരിച്ചത് അതുകൊണ്ട് അവനും എന്നോടൊപ്പം നിൽക്കാൻ പറ്റിയില്ല സത്യത്തിൽ ആ സമയത്ത് ഞാൻ ഒരുപാട് പേടിച്ചു ഇനി ജീവിതം
💬 Comments
View all comments