0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 333

എന്താകുമെന്ന് വരെ ചിന്തിച്ചു പക്ഷെ എല്ലാം തരണം ചെയ്യാൻ എനിക്ക് സാധിച്ചു പിന്നെ ഇന്ന്‌ എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നീ എന്റെ മുൻപിൽ വന്നില്ലേ സത്യം പറഞ്ഞാൽ നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ ജോ

ജോ :എനിക്ക് അറിയാവുന്ന ജാനി നല്ല ബുദ്ധിമതിയായിരുന്നു ആ നീ എന്തിനാ ജാനി ഇങ്ങനെ ഒരു മണ്ടത്തരം കാണിച്ചത് അറിയാത്ത ഒരു സ്ഥലത്തേക്ക് ഒറ്റക്ക് വന്നതെന്തിനാ ഞാൻ നിന്നെ കണ്ടില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ

ജാനി :ജെയ്സൺ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കണ്ടാൽ മതിയെന്നായി ഇവിടെ വന്നാൽ ഉടനെ അവനെ കാണാം എന്നാ ഞാൻ കരുതിയത് പക്ഷെ അതൊന്നും ഞാൻ കരുതിയ അത്ര എളുപ്പമല്ലെന്ന് ഇപ്പോൾ മനസ്സിലായി

ജോ :ഉം പിന്നെ ദേവും കിരണും അവമ്മാർക്ക് എന്നോട് ദേഷ്യമായിരിക്കുമല്ലേ

ജാനി :പിന്നെ ദേഷ്യമില്ലാതിരിക്കുമോ അമ്മാതിരി പണിയല്ലേ നീ കാണിച്ചത് ദേവ് നിന്നെ തെറി പറയാത്ത ഒറ്റ ദിവസം പോലും ഉണ്ടാകില്ല

ജോ :എല്ലാം എന്റെ തെറ്റാ എന്തായാലും നാട്ടിലേക്ക് ചെന്ന ശേഷം അവരുടെ പിണക്കം മാറ്റാം

ജാനി :അതൊന്നും വേണ്ട ഇപ്പോൾ തന്നെ അവരെ വിളിചേക്ക് അവർക്കൊരു സർപ്രൈസ് ആകട്ടെ

ജോ :വേണ്ട ജാനി അവരുടെ പുതിയ നമ്പർ ഒന്നും എന്റെ കയ്യിലില്ല

ജാനി വേഗം തന്നെ ജോയുടെ ഫോൺ കയ്യിലെടുത്തു നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി

ജോ :വേണ്ട ജാനി ഞാൻ പിന്നീട്

ജാനി :റിംഗ് ചെയ്യുന്നണ്ട്

"ഹലോ ആരാണ് "

ജാനി :ദേവ് ഇത് ഞാനാ ജാനി

ദേവ് :നീ യായിരുന്നോ ഇതേതാ നമ്പർ നീ ഇപ്പോൾ എവിടെയാ

ജാനി :ഞാൻ ഇപ്പോൾ മലാക്കയിലാണ് ദേവ്

ദേവ് :മലാക്കയിലോ നിനക്കെന്താ വട്ടായോ ജാനി വെറുതെ ഓരോന്ന് പറയരുത്

ജാനി :ഞാൻ പറഞ്ഞത് സത്യമാ ദേവ് ഞാൻ മലേഷ്യയിലാണ്

ദേവ് :നീ എന്തിനാ അങ്ങോട്ടേക്ക് ഒറ്റക്ക് പോയത് വല്ല പ്രശ്നവും ഉണ്ടായോ ഞാൻ അങ്ങോട്ടേക്ക് വരണോ

ജാനി :ഒരു പ്രശ്നവുമില്ല ദേവ് ഞാൻ ജൈസനെ കാണാൻ വേണ്ടി വന്നതാ

ദേവ് :എന്നിട്ട് അവനെ കണ്ടോ ഇത് അവന്റ നമ്പർ ആണോ

💬 Comments

View all comments