0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 561

:വിട് വിടാൻ

ജോ :പറ്റില്ല ജാനി ഞാൻ ചോദിച്ചതിന് ഉത്തരം താ

ജാനി :എനിക്ക് പറ്റുന്നില്ല ജോ മറക്കാൻ പറ്റുന്നില്ല എന്തിനാടാ എന്നെ ഇവിടെ കൊണ്ട് വന്നത് ഞാൻ ഒന്നും അറിയാതെ കഴിയുമായിരുന്നില്ലേ എന്തിനാടാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്

ജോ :കാരണം നീ അവനെ മറക്കണം ജാനി മറന്നേ പറ്റു ഇപ്പോൾ അവൻ വേറൊരാളുടെതാണ്

ജാനി :ഞാൻ മറന്നാലും ഇല്ലെങ്കിലും നിനക്കെന്താ നിനക്കെന്താണ് ജോ പ്രശ്നം നീ എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത്

ജോ :കാരണം നിനക്കറിയില്ലേ ജാനി ശെരി ഞാൻ തന്നെ പറയാം എനിക്ക് നിന്നെ ഇഷ്ടമാണ് കണ്ട അന്ന് മുതൽ ഇഷ്ടമാണ് ഇനിയും നിന്നെ ആർക്കും വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല എനിക്ക് നിന്നെ വേണം ജാനി പ്ലീസ് നമുക്ക് ഒന്നിച്ച് ജീവിക്കാം

ഇത്രയും പറഞ്ഞു ജോ ജാനിയെ കെട്ടിപിടിച്ചു എന്നാൽ ജാനി വേഗം തന്നെ ജോയിൽ നിന്ന് കുതറി മാറി ശേഷം കരഞ്ഞു കൊണ്ട് മുൻപോട്ട് നടന്നു

ജോ :നിക്ക് ജാനി പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

ജോയുടെ കണ്ണുകൾ നിറഞ്ഞോഴുകി എന്നാൽ ജാനി തിരിഞ്ഞു നോക്കാതെ മുൻപോട്ടു തന്നെ നടന്നു

അന്ന് രാത്രി സ്വിമ്മിംഗ് ക്ലാസ്സിനുനു ശേഷം റോഡിലേക്കെത്തിയ ജാനിയുടെ മുന്നിൽ പെട്ടെന്നാണ് ജോ എത്തിയത്

ജോ :എന്താ ജാനി നീ വിളിച്ചാൽ ഫോൺ എടുക്കാത്തത്

ജാനി :ജോ നീ കുടിച്ചിട്ടുണ്ടോ

ജോ :ഞാൻ കുടിച്ചാലും ഇല്ലെങ്കിലും നിനക്കെന്താ

ജാനി :ശെരിയാ എനിക്കൊന്നുമില്ല നീ എന്ത് വേണമെങ്കിലും ചെയ്തോ

ഇത്രയും പറഞ്ഞു ജാനി പോകാനായി ഒരുങ്ങി പെട്ടെന്ന് തന്നെ ജോ ജാനിയുടെ കയ്യിൽ പിടിച്ചു അവളെ തടഞ്ഞു നിർത്തി

ജാനി :എന്താ ജോ നിന്റെ പ്രശ്നം

ജോ :നീ നീയാണ് എന്റെ പ്രശ്നം നീ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുകയാ ജാനി

ജാനി :ശെരി ഞാൻ ഇനി നിന്റെ മുന്പിലേക്ക് വരുന്നില്ല പോരെ

ജോ :അങ്ങനെ നിന്നെ കാണാതിരിക്കുമ്പോൾ എല്ലാം തീരുമെങ്കിൽ ഇത് പണ്ടേ അവസാനിക്കേണ്ടതായിരുന്നു നീ എന്നോട് ഒരുപാട് തവണ ചോദിച്ചില്ലേ എന്ത് കൊണ്ടാ ഇവിടെ നിന്ന് പോയത് എന്ത് കൊണ്ടാ

💬 Comments

View all comments