Chapter Title : ജാനി 11 [Fang leng] [Climax]
എങ്ങനെ പോകുന്നു
ജാനി :നന്നായിട്ടുണ്ട് ജോ വേറെയും ചില കുട്ടികൾ ക്ലാസ്സിൽ ചേർന്നിട്ടുണ്ട് പിന്നെ അവിടെ അമ്മു എന്ന് പറയുന്ന ഒരു കുട്ടി ഉണ്ട് നല്ല കഴിവുള്ള കുട്ടിയാ അവളെ കാണുമ്പോൾ എനിക്ക് എന്നെ തന്നെയാ ഓർമ്മ വരുന്നത് പിന്നെ ഞാൻ ഇപ്പോൾ വീണ്ടും നീന്താൻ തുടങ്ങി നീ പറഞ്ഞതു പോലെ എല്ലാം ശെരിയാ കും എന്നെനിക്കും തോന്നുന്നുണ്ട്
ജോ :ഉം അതെന്തായാലും നന്നായി അപ്പോൾ ഇനി നീ ജെയ്സനെ കുറിച്ചോർത്ത് വിഷമിക്കിലല്ലോ അല്ലേ
ജാനി :എന്തിനാ ജോ ഇപ്പോൾ ഇത് പറയുന്നത് അവന്റ പേര് പോലും ഞാൻ മറക്കുവാൻ ശ്രമിക്കുകയാ
ജോ : ശെരി നീ വാ
ജാനി :ഇതെങ്ങോട്ടാ ജോ ഒരുപാട് നേരമായല്ലോ
ജോ :ഇപ്പോൾ എത്തും ജാനി
ഇത്രയും പറഞ്ഞു ജോ ജാനിയുമായി മുൻപോട്ടു നടന്നു അവൻ വേഗം തന്നെ അവളെയും കൊണ്ട് ഒരു ചർച്ചിലേക്ക് കയറി
ജാനി :എന്താ ജോ ഇവിടെ പ്രാർത്ഥിക്കാനാണോ
ജോ :നീ വാ ജാനി
ജോ ജാനിയുമായി പതിയെ ചർച്ചിനുള്ളിലേക്ക് കയറി അവിടെ ഒരുപാട് പേർ ഉണ്ടായിരുന്നു
ജാനി :എന്താ ജോ വല്ല കല്യാണവുമാണോ
"ജെയ്സൺ എന്ന നിനക്ക് ഈ നിൽക്കുന്ന അന്നയെ വിവാഹം കഴിക്കാൻ സമ്മതമാണോ "
"സമ്മതമാണ് "
ആ ശബ്ദം കേട്ട് ജാനി വേഗം മുന്നോട്ട് നോക്കി
"ജെയ്സൺ "
പെട്ടെന്ന് തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു
ജാനി :വാ ജോ പോകാം
ജോ വേഗം തന്നെ ജാനിയെ പിടിച്ചു നിർത്തി
"നിൽക്ക് ജാനി മുഴുവൻ കണ്ടിട്ടു പോകാം "
ജാനി :എന്നെ വിട് എനിക്ക് കാണണ്ടപ്ലീസ് വിട്
"അന്നാ എന്ന നിനക്ക് ഈ നിൽക്കുന്ന ജെയ്സനെ വിവാഹം കഴിക്കാൻ സമ്മതമാണോ "
"സമ്മതമാണ് "
ജാനി വേഗം തന്നെ ജോയുടെ കൈ തട്ടിമാറ്റി പള്ളിക്ക് പുറത്തേക്ക് ഓടി പുറത്തേക്ക് എത്തിയ ജോ വേഗം തന്നെ അവളെ പിടിച്ചു നിർത്തി
ജാനി :വിട് എനിക്ക് പോണം
ജോ :എന്തിനാ ജാനി ഇപ്പോഴും അവനുവേണ്ടി കരയുന്നത് എന്തിനാ നീ എപ്പോഴും അവനെ ഇങ്ങനെ സ്നേഹിക്കുന്നത്
ജാനി
💬 Comments
View all comments