Chapter Title : ജാനി 11 [Fang leng] [Climax]
പറഞ്ഞപ്പോൾ അത് സ്വപ്നമാണെന്നാ ഞാൻ കരുതിയത്
ജാനി :ഇനി നമ്മൾ ഒരിക്കലും തോൽക്കില്ല ജോ നമ്മൾ ഒന്നിച്ച് സന്തോഷമായി ജീവിക്കും
ജോ :അതെ ജാനി നമുക്കിത് എല്ലാവരോടും പറയണ്ടേ നാളെ അവരോടൊക്കെ എന്റെ വീട്ടിൽ വരാൻ പറയാം എന്താ
ജാനി :ശെരി ജോ നിന്റെ ഇഷ്ടം
ജോ :ഇനി എന്റെ ഇഷ്ടമില്ല ജാനി നമ്മുടെ ഇഷ്ടം
ജാനി :ശെരി നമ്മുടെ ഇഷ്ടം പിന്നെ സൂക്ഷിച്ചു പോണം കേട്ടല്ലോ
ജോ :ശെരി ജാനി നാളെ കാണാം
ജോ വണ്ടി മുൻപോട്ടെടുത്തു ജാനിയെ ഒന്നുകൂടി തിരിഞ്ഞു നോക്കിയ ശേഷം ജോ വണ്ടി വീണ്ടും മുൻപോട്ടു പായിച്ചു ജാനി പതിയെ ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി
പിറ്റേ ദിവസം ജോയുടെ വീട്
ദേവ് :എന്താടാ ജോ കാര്യം പറ ഒരുപാട് നേരമായല്ലോ
ജിൻസി :അതെ ജോ എന്താ കാര്യം ജാനി നീ എങ്കിലും ഒന്ന് പറ
ജോ :കിരൺ കൂടി ഒന്ന് വന്നോട്ടെ ദേവ് എന്നിട്ട് പറയാം
പെട്ടെന്നാണ് കിരൺ അങ്ങോട്ടേക്ക് എത്തിയത്
കിരൺ :എന്താ ജോ കാര്യം എന്താ പെട്ടെന്ന് വരാൻ പറഞ്ഞത്
ദേവ് :ഇത് തന്നെയാ ഞങ്ങളും ചോദിച്ചു കൊണ്ടിരിക്കുന്നത്
ജോ :ശെരി അപ്പോൾ തുടങ്ങാം നിങ്ങളോടോക്കെ ഒരു സന്തോഷവാർത്ത പറയുവാനാ ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത്
കിരൺ :സന്തോഷവാർത്തയോ
ജോ പതുക്കെ ജാനിയുടെ മുഖത്തെക്കു നോക്കിയ ശേഷം നിലത്ത് മുട്ടുകുത്തി നിന്നു ശേഷം പതിയെ തന്റെ കയ്യിലുണ്ടായിരുന്ന മോതിരം അവൾക്കു നേരെ നീട്ടി
"ജാനി എന്നെ വിവാഹം കഴിക്കാമോ"
ജോയുടെ ചോദ്യം കേട്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ഞെട്ടി
ജാനി :ഉം
ജാനി പതിയെ മൂളി ജോ തന്റെ കയ്യിൽ ഉണ്ടായിരുന്ന മോതിരം ജാനിയുടെ വിരലിൽ അണിയിച്ചു ശേഷം ഇരുവരും കൈകൾ കോർത്തു പിടിച്ചു
ദേവ് :ജോ നിങ്ങൾ
ജോ :അതേടാ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു
പെട്ടെന്ന് തന്നെ ദേവും കിരണും അവരുടെ അടുത്തേക്ക് ഓടി എത്തി
ദേവ് :പൊളിച്ചേടാ എപ്പോഴെങ്കിലും നിങ്ങൾക്ക് നല്ല ബുദ്ധി തോന്നിയല്ലോ
കിരൺ :ജോ നിനക്ക് വേണ്ടി ജാനിയുടെ അമ്മയോട് ഞങ്ങൾ പെണ്ണ് ചോദിക്കാം
ജാനി
💬 Comments
View all comments