0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 1.4K

ഉണ്ടാകുമെന്നറിയാം പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പു തരാം എന്തൊക്കെ വന്നാലും ഞാൻ ഇവളെ കൈവിടില്ല

പെട്ടെന്ന് തന്നെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു

അമ്മ :മോനോട് ഞാൻ പറഞ്ഞതല്ലേ ഇനി ആരുമില്ല എന്നൊന്നും പറയരുതെന്ന് നിനക്ക് ഞങ്ങളൊക്കെയുണ്ട് നിന്റെ മനസ്സാണ് മോനെ നിന്റെ ഏറ്റവും വലിയ യോഗ്യത ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ് ഇവളുടെ ഭാവിയെ പറ്റി ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഇവളുടെ വിവാഹമായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം ഒരുപാട് തവണ ഞാൻ ഇവളോട് അതിനെ പറ്റി സംസാരിച്ചിട്ടുമുണ്ട് എന്നാൽ ഒരിക്കലും വിവാഹം കഴിക്കില്ല എന്നായിരിക്കും എപ്പോഴും ഇവളുടെ മറുപടി അതെന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഇപ്പോൾ ഇവളുടെ വായിൽ നിന്ന് തന്നെ ഇത് കേട്ടപ്പോൾ എനിക്ക് എത്രത്തോളം സന്തോഷം ആയെന്ന് അറിയാമോ നമുക്ക് വേഗം തന്നെ വിവാഹം നടത്താം അതിൽ മോന് പ്രശ്നമൊന്നും ഇല്ലല്ലോ

ജോ :ഇല്ലമ്മേ ഞാൻ എപ്പോൾ വേണമെങ്കിലും തയ്യാറാണ്

അങ്ങനെ കുറച്ചു മണിക്കൂറുകൾക്ക് ശേഷം വീടിനു പുറത്തു ജാനി ജോയെ യാത്രയാക്കാനായി എത്തി ജോ വേഗം തന്നെ ജാനിയെ കെട്ടിപിടിച്ചു

ജോ :താങ്ക്സ് ജാനി ഒരുപാട് നന്ദിയുണ്ട്

ജാനി :എന്തിനാ ജോ നീ നന്ദിപറയുന്നത് അത് പറയേണ്ടണ്ടത് ഞാൻ അല്ലേ എന്നെ ഇത്രത്തോളം സ്നേഹിച്ചതിന് എനിക്ക് വേണ്ടി ഇത്രയും വേദന സഹിച്ചതിന് ഇനിയും നിന്നെ കണ്ടില്ലേന്ന് നടിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല

ജോ :എന്നാലും നീ അമ്മയോട് അങ്ങനെ പറഞ്ഞപ്പോൾ അത് സ്വപ്നമാണെന്നാ ഞാൻ കരുതിയത്

ജാനി :ഇനി നമ്മൾ ഒരിക്കലും തോൽക്കില്ല

💬 Comments

View all comments