Chapter Title : ജാനി 11 [Fang leng] [Climax]
ചായ നൽകി
അമ്മ :മോനെ പറ്റി ജാനി ഒരുപാട് പറഞ്ഞിട്ടുണ്ട് മോൻ കാരണമാണ് ഇപ്പോഴുള്ള ജോലി കിട്ടിയതെന്നും ഇവൾ പറഞ്ഞു എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട് മോനെ
ജോ :അതിന് ഞാൻ ഒന്നും ചെയ്തിട്ടില്ല അമ്മേ ജാനിക്ക് കഴിവുണ്ടായിരുന്നു അതുകാരണമാണ് അവൾക്ക് ജോലി കിട്ടിയത്
അമ്മ :ഇല്ല മോനെ മോന്റെ സഹായം ഇല്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു എനിക്കത് നന്നായി അറിയാം ഒരുപാട് നാളുകൾക്ക് ശേഷം ഇവൾ കുറച്ചേങ്കിലും സന്തോഷിച്ചു കാണുന്നത് ഇപ്പോഴാണ് എല്ലാത്തിനും മോൻ തന്നെയാണ് കാരണം പിന്നെ മോന്റെ കാര്യമൊക്കെ എനിക്കറിയാം ഇനി ആരുമില്ല എന്ന് പറഞ്ഞു വിഷമിക്കരുത് ഞങ്ങൾ എല്ലാം ഉണ്ട് നീയും എന്റെ മോൻ തന്നെയാണ് നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം
ജാനി :അമ്മേ..
അമ്മ :എന്താ ജാനി ഞാൻ തെറ്റായി വല്ലതും പറഞ്ഞോ
ജാനി :അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്
അമ്മ :എന്താ മോളേ
ജാനി :അമ്മേ ഞാൻ ജോയെ വിവാഹം കഴിച്ചോട്ടേ
ഇത് കേട്ട ജോയും അമ്മയും ഒരുപോലെ ഞെട്ടി ജോ വേഗം തന്നെ ജാനിയുടെ മുഖത്തേക്ക് നോക്കി
അമ്മ :മോളേ നീ
ജാനി :അതേ അമ്മേ ജോക്ക് എന്നെ ഇഷ്ടമാണ് അമ്മ സമ്മതിച്ചാൽ ഞങ്ങൾ ഒന്നിച്ച് ജീവിക്കും ജോ എന്നെ നന്നായി നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്
അമ്മ :മോന് ഇവളെ ഇഷ്ടമാണോ
അമ്മ ജോയോടായി ചോദിച്ചു അതുവരെയും നെട്ടൽ മാറത്ത ജോ പെട്ടെന്നാണ് സ്വബോധത്തിലേക്ക് വന്നത്
ജോ :ഇഷ്ടമാണ്.. ഒരുപാട് ഇഷ്ടം അമ്മ സമ്മതിച്ചാൽ ഞാൻ അവളെ പൊന്നുപോലെ നോക്കും ആരോരുമില്ലാത്ത എനിക്ക് ജാനിയെ കല്യാണം കഴിച്ചുതരാൻ ബുദ്ദിമുട്ട്
💬 Comments
View all comments