0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 1.4K

ജാനി നീ ഇറങ്ങിക്കൊ

അവർ രണ്ട് പേരും ബൈക്കിനടുത്തേക്ക് എത്തി ജോ ജാനിയുമായി പതിയെ ബൈക്ക് മുൻപോട്ടെടുത്തു കുറച്ചു ദൂരം വരെയും ഇരുവരും മൗനം തുടർന്നു ശേഷം ജോ പതിയെ സംസാരിക്കാൻ തുടങ്ങി

ജോ :ജാനി ഞാൻ പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക് നിനക്കെന്നെ സ്വീകരിക്കാൻ പറ്റില്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ നിർബന്ധിക്കില്ല ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ് ഒരു ദിവസം നിന്റെ മനസ്സ് മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട് അതിനായി ഞാൻ കാത്തിരിക്കും

എന്നാൽ ജാനി ജോക്ക് ഒരു മറുപടിയും നൽകിയില്ല അല്പനേരത്തിനുള്ളിൽ തന്നെ അവർ ജാനിയുടെ വീടിനു മുൻപിൽ എത്തി ജാനി പതിയെ ബൈക്കിൽ നിന്ന് താഴെ ഇറങ്ങി

ജാനി :ജോ വാ വീട്ടിൽ കയറിയിട്ട് പോകാം

ജോ :വേണ്ട ജാനി പിന്നീടാകാം

ജാനി :അന്നും നീ ഇത് തന്നെയല്ലേ പറഞ്ഞത് അമ്മക്ക് ജോയെ കാണാൻ ആഗ്രഹമുണ്ട് ഒന്ന് കയറിയിട്ട് പൊക്കോ

ജോ :ശെരി ജാനി

ജോ പതിയെ ജാനിയോടൊപ്പം വീട്ടിനുള്ളിലേക്ക് നടന്നു

ജാനി :അമ്മേ അമ്മേ

വീട്ടിലേക്ക് എത്തിയ ജാനി അമ്മയെ വിളിച്ചു

പെട്ടെന്ന് തന്നെ കിച്ചണിൽ നിന്ന് അമ്മ ഹാളിലേക്ക് എത്തി

ജാനി :അമ്മേ ഇത്

അമ്മ :ജോ അല്ലേ

ജാനി :അതേ അമ്മേ അമ്മയെ കാണാൻ വന്നതാ

അമ്മ :വാ മോനെ വന്നിരിക്ക് ഞാൻ ചായ എടുക്കാം

ജോ :വേണ്ട അമ്മേ ഞാൻ കുടിച്ചതാ

അമ്മ :അതൊന്നും പറഞ്ഞാൽ പറ്റില്ല ഇവിടെ ആദ്യമായി വന്നിട്ട് ഒന്നും തരാതെ വിടാൻ പറ്റില്ല

അമ്മ വേഗം തന്നെ ജോയെ സോഫയിൽ ഇരുത്തിയ ശേഷം

💬 Comments

View all comments