0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 1.4K

നിന്നു

ദേവ് :ടാ കല്യാണത്തിനു ശേഷം നിനക്കവളെ എത്ര വേണമെങ്കിലും നോക്കാം നീ വേഗം അങ്ങോട്ട് ചെല്ല് കേട്ട് കഴിഞ്ഞിട്ടു വേണം റിസപ്ഷനു പോകാൻ അവിടെ ഒരുപാട് പേര് കാത്തിരിക്കുകയാ

ജോ :ശെരി ശെരി ഞാൻ ദാ പോകുവാ

കിരൺ :അളിയാ കെട്ടുമ്പോൾ കൈ വിറക്കരുത് കേട്ടോ

ജോ :ഒന്ന് പോടാ

ജോ വേഗം തന്നെ ജാനിയോടൊപ്പം അച്ഛന്റെ മുന്നിലെത്തി

ചില ചടങ്ങുകൾക്ക് ശേഷം അവർ മനസ്സമ്മതത്തിലേക്ക് കടന്നു

"ജോ എന്ന നിനക്ക് ഈ നിൽക്കുന്ന ജാനിയെ വിവാഹം കഴിക്കാൻ സമ്മതമാണോ "

അച്ഛൻ ജോയോടായി ചോദിച്ചു

"സമ്മതമാണ് "

ജോ മറുപടി നൽകി

"ജാനി എന്ന നിനക്ക് ഈ നിൽക്കുന്ന ജോയെ വിവാഹം കഴിക്കാൻ സമ്മതമാണോ "

"സമ്മതമാണ് "

ജാനി മറുപടി നൽകി

ശേഷം ജോ പതിയെ ജാനിയുടെ കഴുത്തിൽ മിന്നു ചാർത്തി ഇത് കണ്ട് ജാനിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു അവിടെ ഉണ്ടായിരുന്നവരെല്ലാം കൈകൾ കൊട്ടാൻ തുടങ്ങി

അല്പസമയത്തിനു ശേഷം ജോയും ജാനിയും ഓഡിറ്റോറിയത്തിൽ

ജോ :ദേവ് എന്തടാ ഇത് നീ ഒരുപാട് പൈസ പൊട്ടിച്ചു അല്ലേ

ദേവ് :അതൊന്നും നീ നോക്കണ്ട നീ ജാനിയെയും കൊണ്ട് ആ സ്റ്റേജിൽ പോയി ഇരുന്നെ എല്ലാരും നിങ്ങളെ ഒന്ന് കാണട്ടെ

ദേവ് വേഗം തന്നെ അവരെ സ്റ്റേജിൽ കൊണ്ട് പോയി ഇരുത്തി

ദേവ് :ഒരുപാടു പേർ വരാനുണ്ട് നിങ്ങൾ എലാവരോടും സംസാരിച്ചിരിക്ക് ഞാൻ പോയി ബാക്കി കാര്യങ്ങൾ നോക്കട്ടെ

ഇത്രയും പറഞ്ഞു ദേവ് താഴെക്ക് പോയി

റിസപ്റ്റ്ഷനു വന്നവരെല്ലാം ഓരോരുത്തരയി സ്റ്റേജിൽ കയറി ജോയെയും

💬 Comments

View all comments