Chapter Title : ജാനി 11 [Fang leng] [Climax]
മകന്റെ വീട്ടിൽ താമസ്സിച്ചാൽ എന്താ പ്രശ്നം പിന്നെ ഇത്രയും വലിയ വീട്ടിൽ ഞാനും ജാനിയും മാത്രം എന്ത് ചെയ്യാനാ അമ്മ ഇവിടെ തന്നെ താമസിക്കും അത് ഞങ്ങൾ നേരത്തേ തീരുമാനിച്ചതാണ്
"ടാ ജോ ഇങ്ങോട്ടേക്കു ഒന്ന് വന്നേ "
പെട്ടെന്നാണ് മുകളിൽ നിന്ന് വിളി വന്നത്
ജോ :അമ്മേ ഞാൻ ഇപ്പോ വരാം
ജോ വേഗം മുകളിലത്തെ മുറിയുടെ മുൻപിൽ എത്തി
കിരൺ :ഇങ്ങനെ സംസാരിച്ചോണ്ട് നിന്നാൽ മതിയോ സമയം ഒരുപാടായി നീ അകത്തേക്ക് ചെല്ല് ഞങ്ങൾ മണിയറയൊക്കെ ഒരുക്കിയിട്ടുണ്ട്
ദേവ് :ജോ അപ്പോൾ ഞങ്ങൾ ഇറങ്ങുവാ നീ അകത്തേക്ക് ചെല്ല്
കിരൺ :പിന്നെ ആക്രാന്തം ഒന്നും കാണിച്ചേക്കല്ലേ അളിയാ
ജോ :ഒന്ന് പോടാ
ഇത്രയും പറഞ്ഞു ജോ റൂമിനുള്ളിലേക്ക് കയറി
കിരണും ദേവ് വേഗം താഴേക്ക് എത്തി
ജാനി :പോകുവാണോ
ദേവ് :അതെ ജാനി നേരം ഒരുപാട് ആയില്ലേ
ജാനി :ജോ എവിടെ
കിരൺ :അവൻ റൂമിലുണ്ട്
അമ്മ :എന്നാൽ വേഗം നീ അങ്ങോട്ട് ചെല്ല് ദാ അവിടെ ജ്യൂസ് ഇരിപ്പുണ്ട് അത് കൂടി എടുത്തോ പിന്നെ ഞാൻ പറഞ്ഞതോന്നും മറക്കണ്ട
ദേവ് :അപ്പോൾ ശെരി ജാനി അമ്മേ ഇറങ്ങു വാണേ
ഇത്രയും പറഞ്ഞു ദേവും കിരണും വീടിനു പുറത്തേക്ക് ഇറങ്ങി ശേഷം അവർ പതിയെ കാറിലേക്ക് കയറി ദേവ് പതിയെ കാർ മുൻപോട്ട് എടുത്തു പെട്ടെന്നാണ് കിരൺ കാറിനുള്ളിൽ വെച്ചിരുന്ന ഗിഫ്റ്റ് കയ്യിലെടുത്തത്
ദേവ് :നീ എന്തടാ ഗിഫ്റ്റ് കൊടുത്തില്ലേ
കിരൺ :ഇത് എന്റെത് അല്ല ആ ജെയ്സൺ കൊണ്ട് വന്നതാ
ദേവ് :നീ എന്തിനാടാ ഇത് എടുത്ത് കൊണ്ട് വന്നത്
കിരൺ :ഇതിനകത്ത് എന്താണെന്നറിയാതെ അവർക്ക് കൊടുത്താൽ ശെരിയാകില്ല അവർ ഇന്ന് പുതിയൊരു ജീവിതം തുടങ്ങുകയല്ലേ അതുകൊണ്ട് ഒരു റിസ്ക് എടുക്കണ്ട എന്ന് കരുതി പിന്നെ ആ കോപ്പന്റെ ഗിഫ്റ്റിന്റെ ആവശ്യമൊന്നും അവർക്കില്ല
ദേവ് :ടാ നിനക്ക് അവനെന്ന് വെച്ചാൽ ജീവനാണെന്ന് എനിക്കറിയാം നീ ഓരോ തവണ അവനെ തെറിവിളിക്കുമ്പോഴും നിനക്ക് നന്നായി വേദനിക്കുന്നുണ്ടെന്നും എനിക്കറിയാം
കിരൺ :കോപ്പാണ് അതൊക്കെ പണ്ട്
ദേവ് :ശെരി
💬 Comments
View all comments