Chapter Title : ജാനി 11 [Fang leng] [Climax]
ഗിഫ്റ്റ് പൊട്ടിക്ക് എന്താണെന്നു നോക്കാം
കിരൺ പതിയെ കൂടു പൊട്ടിച്ചു ഗിഫ്റ്റ് പുറത്തേക്ക് എടുത്തു അതൊരു ഫ്രയിം ചെയ്ത ഫോട്ടോ ആയിരുന്നു ജോ, ജാനി,, ജെയ്സൺ, കിരൺ, ദേവ്, ജിൻസി, മെറിൻ എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോ അതിനോടൊപ്പം ഒരു കുറിപ്പ് കൂടി ഉണ്ടായിരുന്നു "നിങ്ങളെ ഒന്നും ഞാൻ ഒരിക്കലും മറക്കില്ല എല്ലാത്തിനും മാപ്പ് "
ഇത് വായിച്ച കിരണിന്റെ കണ്ണുകൾ നിറഞ്ഞു
കിരൺ :അവൻ എന്താടാ ഇങ്ങനെ എന്തിനാടാ അവൻ നമ്മളോട്
ദേവ് :പോട്ടെടാ വിട്ടേക്ക് അവൻ സോറി പറഞ്ഞില്ലേ നാളെ തന്നെ ഇത് അവർക്ക് കൊടുക്കാം നീ വാ ദേവ് വണ്ടി മുന്നോട്ട് പായിച്ചു
ഇതേ സമയം ജോ റൂമിൽ
"അവളെ കാണുന്നില്ലല്ലോ "
പെട്ടെന്നാണ് റൂമിന്റെ വാതിൽ തുറന്നു ജാനി അകത്തേക്ക് കയറിയത് അവൾ പതിയെ റൂം പൂട്ടി ശേഷം ജോയുടെ അടുത്തേക്ക് എത്തി
"ഇതാ "ജാനി ജ്യൂസ് ജോക്ക് നേരെ നീട്ടി
ജോ :ഇതെന്താ ജ്യൂസ് പിന്നെ ഇതെന്താ നൈറ്റ് ഗൗണോ
ജാനി :രാവിലെ മുതൽ ആ ഗൗൺ ഇട്ട് മനുഷ്യൻ ഒരു വഴിയായി എന്തൊരു ചൂടായിരുന്നെന്ന് അറിയാമോ പിന്നെ ജ്യൂസ് നിങ്ങൾക്ക് പാൽ ഇഷ്ടമില്ലല്ലോ അതാ ജ്യൂസ്
ജോ :നീ എന്താ വിളിച്ചത് നിങ്ങളെന്നോ
ജാനി :അമ്മ പറഞ്ഞു ഇനി പേര് വിളിക്കരുതെന്ന്
ജോ :ഹോ അപ്പോൾ അതാണ് കാര്യം നിങ്ങൾ കൊള്ളാം
ജാനി :എന്താ ഇഷ്ടപ്പെട്ടില്ലേ എങ്കിൽ വേറൊരു പേര് ഉണ്ട് കുടിയൻ ജോ എന്താ മതിയോ
ജോ :എന്റെ പൊന്നു ജാനി നീ എന്നെ ജോയെന്ന് വിളിച്ചാൽ മതി പോരെ വാ ഇവിടെ ഇരിക്ക് ജോ പതിയെ ജാനിയെ ബെഡിലേക്ക് ഇരുത്തി ശേഷം ജ്യൂസ് വാങ്ങി പകുതി കുടിച്ചു ശേഷം പകുതി ജാനിക്കും നൽകി
ജാനി :ജോ കിടക്കാം
ജോ :ശെരി
ജോ പതിയെ ബെഡ്ഷീറ്റ് താഴെ വിരിക്കുവാൻ ആരംഭിച്ചു
ജാനി :ജോ
ജോ :എനിക്കറിയാം ജാനി നിനക്ക് കുറച്ചു സമയം വേണമെന്ന് അതുവരെ ഞാൻ താഴെ കിടക്കാം
ഇത്രയും പറഞ്ഞു ജോ ജാനിയുടെ മുഖത്തേക്ക് നോക്കി
💬 Comments
View all comments