0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 553

നെഞ്ചിൽ അമർന്നു

ദേവ് :ഹൂ

ജിൻസി പതിയെ നിലത്ത് കൈകുത്തി എഴുനേൽക്കുവാൻ ശ്രമിച്ചു എന്നാൽ വീണ്ടും അവൾ ദേവിന്റെ പുറത്തേക്ക് തന്നെ വീണു ഇത്തവണ ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടി ഒരു നിമിഷം ഇരുവരും കണ്ണുകളിൽ നോക്കി കിടന്നു പെട്ടെന്നാണ് അവിടേക്ക് കിരൺ എത്തിയത്

കിരൺ :എന്താടാ ഇവിടെ നടക്കുന്നത്

ദേവ് വേഗം തന്നെ ജിൻസി ദേഹത്തു നിന്ന് തള്ളിമാറ്റി

ദേവ് :അമ്മാ എന്റെ നടു മനുഷ്യനെ കൊല്ലാനാണോടി ഇങ്ങോട്ട് കെട്ടി യെടുത്തത്

ജിൻസി :കാലു തെന്നിയതാ

ദേവ് :കാലുതെന്നിയതാ നിനക്കെന്താ കണ്ണില്ലേ

ഇത്രയും പറഞ്ഞു ദേവ് പതിയെ എഴുന്നേൽറ്റു എന്നാൽ ഇത്തവണ ദേവിന് കാലു തെറ്റി ദേവ് നേരെ സോപ്പ് വെള്ളം വെച്ചിരുന്ന ബക്കറ്റിനു പുറത്തേക്ക് വീണു ഇത് കണ്ട ജിൻസിയും കിരണും ചിരിക്കാൻ തുടങ്ങി

കിരൺ :നോക്ക് ജിൻസി ക്രിസ്മസ് അപ്പുപ്പൻ

ദേവ് :ചിരിച്ചോണ്ട് നിൽക്കാതെ പിടിച്ചെഴുനേൽപ്പിക്കെടാ പട്ടി

കിരണും ജിൻസിയും വേഗം തന്നെ ദേവിനെ എഴുന്നേൽപ്പിച്ചു

ദേവ് :കോപ്പ് ജോക്ക് ഇതൊക്കെ വല്ല ക്ലീനിങ് കമ്പനിക്കാരെ കൊണ്ടും ചെയ്യിച്ചുടായിരുന്നോ

കിരൺ :എന്തൊ ഇതൊക്കെ ആരുടെ ബുദ്ധിയാ

ദേവ് :അതും ശെരിയാണല്ലോ

ദേവ് ജിൻസിയെ ഒന്നു കൂടി നോക്കിയ ശേഷം റൂമിനു പുറത്തേക്ക് നടന്നു ശേഷം പതിയെ തന്റെ ചുണ്ടിൽ തൊട്ടു

"എന്തൊക്കെയാ ദൈവമേ ഈ നടക്കുന്നേ "

ഇതേ സമയം ജാനിയും ജോയും അടുത്ത റൂമിൽ

ജാനി :ജോ ഇങ്ങനെ ചെയ്താൽ രണ്ട് ദിവസം കഴിഞ്ഞാലും ക്ലീനിങ് കഴിയല്ല ദാ ഇങ്ങനെ ഇറുക്കി തുടക്കണം

ജോ :എനിക്ക് മടുത്തു ജാനി എല്ലാം ആ ദേവിന്റെ പണിയാ

ജാനി :ഉം നീയിപ്പോൾ നല്ല അസൽ മടിയനായിട്ടുണ്ട് ജോ

ജോ :പറയുന്നത് നല്ല ബെസ്റ്റ് ആളാ അതിരിക്കട്ടെ ജാനി ഇനി എന്താ പരുപാടി

ജാനി :എന്ത് പരുപാടി

ജോ :ഭാവി പരുപാടി എന്താണെന്ന്

ജാനി :എന്ത് ഭാവി ജോ ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി

ജോ :എന്ത് മതി എല്ലാ കാലവും ഈ ബേക്കറി ജോലി നിന്റെ കൂടെ കാണുമോ നിന്നെ അവർ പിരിച്ചു വിട്ടാലോ

💬 Comments

View all comments