Chapter Title : ജാനി 11 [Fang leng] [Climax]
ജാനി :ഒന്ന് പോ ജോ ചേച്ചി അങ്ങനെ ചെയ്യില്ല
ജോ :ഞാൻ ചെയ്യും എന്നല്ല പറഞ്ഞത് അങ്ങനെ എന്തെങ്കിലും സംഭവിച്ചാലോ നീ എന്ത് ചെയ്യും
ജാനി :ഒരു ഡിഗ്രി പോലും ഇല്ലാത്ത എനിക്ക് വേറെന്ത് ജോലി കിട്ടാനാ ജോ
ജോ :ജാനി ഞാൻ പറയുന്നത് കേൾക്ക് ഞാൻ നിനക്ക് പറ്റിയ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട് അവിടെ ചിലപ്പോൾ നിനക്ക് ജോലി ശെരിയാകും നീ നാളെ എന്റെ കൂടെ അങ്ങോട്ടേക്ക് വരണം
ജാനി :ജോ അത്
ജോ :നീ ഒന്നും പറയണ്ട നാളെ നമ്മൾ അങ്ങോട്ടേക്ക് പോകുന്നു അത്ര തന്നെ
ജാനി :ശെരി ശെരി
ഇത്രയും പറഞ്ഞു ജാനി വീണ്ടും പണി തുടർന്നു
മണിക്കൂറുകൾക്ക് ശേഷം
ജാനി :അമ്മോ അങ്ങനെ അത് കഴിഞ്ഞു എന്താ ജോ തളർന്നോ
ജോ :തളർന്നോന്നോ അടപ്പിളകി
ഇത്രയും പറഞ്ഞു ജോ ജാനിയെ തന്നെ നോക്കി
ജാനി :എന്താ ജോ
ജോ പതിയെ ചിരിച്ചുകൊണ്ട് അടുത്തിരുന്ന ബക്കറ്റിലെ വെള്ളം ജാനിയുടെ ദേഹത്ത് തെറിപ്പിക്കാൻ തുടങ്ങി
എന്താ ജോ ഇത് നിന്റെ കളി അല്പം കൂടുന്നുണ്ട്
എന്നാൽ ജോ വീണ്ടും ഇത് തുടർന്നു
ജാനി :അത്രക്കായോ ഞാൻ ഇപ്പോ കാണിച്ചു തരാം
ഇത്രയും പറഞ്ഞു ജാനിയും ജോയുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചു
ജോ :മതി മതി ഞാൻ തോറ്റു തോറ്റു
ജാനി :ഉം ഇപ്പോഴത്തേക്ക് വിട്ടിരിക്കുന്നു
ഇത് കേട്ട ജോ പതിയെ തന്റെ കൈ ജാനിയുടെ മുഖത്തിനു നേരെ കൊണ്ടുപോയി
ജാനി :എന്താ ജോ
ജോ :മുഖത്തു മുഴുവനും പതയാടി ഞാൻ തുടച്ചു തരാം
ഇത്രയും പറഞ്ഞു ജോ പതിയെ ജാനിയുടെ മുഖം തുടക്കാൻ തുടങ്ങി
പെട്ടെന്ന് അവിടേക്ക് കിരണും ദേവും എത്തി
കിരൺ :ഇതുവരെ കഴിഞ്ഞില്ലേ
ജോ പെട്ടെന്ന് തന്നെ കൈ വലിച്ചു
ജോ :കഴിഞ്ഞേടാ അല്ല ഈ ദേവ് എന്താ സോപ്പ് വെള്ളത്തിൽ കുളിച്ചോ
ദേവ് :ഒന്നും പറയണ്ട അളിയാ മര്യാദക്ക് നീ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു
കിരൺ :എന്തായാലും കഴിഞ്ഞല്ലോ നാളെ സാധനങ്ങളൊക്കെ വീട്ടിലേക്ക് തിരിച്ചു കയറ്റാം
ജിൻസി :എങ്കിൽ വാ നമുക്ക്
💬 Comments
View all comments