0%

Chapter Title : ജാനി 2 [Fang leng]

Author : Kambikathakal Read All Parts 184

)

കിരൺ :ജൈസാ അത് കണ്ടോ?

ജെയ്സൺ : അവനെന്തിനാ ജാനിയുടെ കൂടെ ഡാൻസ് കളിക്കുന്നത് അവനു സോഫിയുടെ കൂടെ കളിച്ചാൽ പോരെ എനിക്ക് വട്ട് പിടിക്കുന്നുണ്ട് ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ

കിരൺ :നീ സമാദാനമായിയിരിക്ക് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്

അല്പസമയത്തിനു ശേഷം

ജോ :എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക് ഞാനും സോഫിയും ഒന്ന് മുകളിൽ പോയിട്ട് വരാം

ജാനി :ശെരി ജോ നിങ്ങൾ പോയിട്ട് വാ

സോഫിയും ജോയും പോയതിനു ശേഷം ജാനിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു

"ജോയും സോഫിയും തമ്മിൽ എന്തെങ്കിലും ഉണ്ടാവുമോ അവർ അത്രക്ക് അടുത്താണ് ഇടപഴകുന്നത് ആരോടാ ഒന്ന് ചോദിക്കുക "

പെട്ടെന്ന് അവിടേക്ക് കിരൺ എത്തി

കിരൺ :എന്താ ജാനി ഒറ്റക്ക് നില്കുന്നത്

ജാനി :ഹേയ് ഒന്നുമില്ല

കിരൺ :ജോയും സോഫിയും എവിടെ

ജാനി :അവർ മുകളിലേക്ക് പോയി

കിരൺ :ഓ എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക്

ജാനി :കിരൺ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

കിരൺ :എന്താ ജാനി

ജാനി :അല്ല ഈ സോഫിയും ജോയും തമ്മിൽ എന്താ ബന്ധം

കിരൺ :അത് അവൻ പറഞ്ഞില്ലേ

ജാനി :അല്ല ഞാൻ വെറുതെ ചോദിച്ചതാ അറിയാൻ വേണ്ടി

കിരൺ :ജോക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആണ് സോഫി അവർതമ്മിൽ കുട്ടികാലം മുതലേ അറിയാം പിന്നെ ബാക്കിയൊക്കെ നിനക്ക് ഉഹിക്കാമല്ലോ

ഇതെല്ലാം കേട്ടത്തോടെ ജാനിയുടെ തല കറങ്ങുവാൻ തുടങ്ങി

കിരൺ :എന്താ ജാനി ഒന്നും പറയാത്തത്

ജാനി :ഹേയ് ഒന്നുമില്ല ഞാൻ ഇപ്പോൾ വരാം (ജാനി മുകളിലേക്ക് നടന്നു )

ജെയ്സൺ :എന്തായെടാ?

കിരൺ :എല്ലാം ശുഭം ഞാൻ എരിതീയിൽ അൽപ്പം എണ്ണ കൂടി ഒഴിച്ചിട്ടുണ്ട്

ജെയ്സൺ :അതവളുടെ പോക്ക് കണ്ടപ്പോൾ എനിക്കും തോന്നി എന്തായാലും ഞാനും കൂടി അങ്ങോട്ട്‌ ചെല്ലാം.

ഇതേ സമയം ജാനി

"അപ്പോൾ ജോയും സോഫിയും തമ്മിൽ ഇഷ്ടത്തിലാണോ പിന്നെ ജോ എന്തിനാ എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് ചിലപ്പോൾ അവൻ എന്നെ ഒരു നല്ല ഫ്രണ്ട് ആയിട്ടാകും കണ്ടത് ഞാൻ ആണ് അവനെ തെറ്റിദ്ധരിച്ചത്.

💬 Comments

View all comments