Chapter Title : ജാനി 2 [Fang leng]
ഡാൻസിനുള്ള സമയമാണ് എല്ലാരും റെഡിയാകൂ നമുക്ക് ഡാൻസ് തുടങ്ങാം സ്റ്റാർട്ട് ദി മ്യൂസിക് "
സോഫി :ജോ നോക്കി നിൽക്കാതെ ജാനിയുടെ കൂടെ ഡാൻസ് കളിക്ക്
ജാനി :എനിക്ക് ഡാൻസ് ഒന്നും അറിയില്ല
സോഫി :അത് സാരമില്ല ഇവൻ നന്നായി കളിക്കും
ജോ :എന്നാൽ ഒരു കൈ നോക്കാം (ജാനിയും ജോയും ഡാൻസ് കളിക്കാൻ തുടങ്ങി )
കിരൺ :ജൈസാ അത് കണ്ടോ?
ജെയ്സൺ : അവനെന്തിനാ ജാനിയുടെ കൂടെ ഡാൻസ് കളിക്കുന്നത് അവനു സോഫിയുടെ കൂടെ കളിച്ചാൽ പോരെ എനിക്ക് വട്ട് പിടിക്കുന്നുണ്ട് ഞാൻ അങ്ങോട്ട് ചെല്ലട്ടെ
കിരൺ :നീ സമാദാനമായിയിരിക്ക് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്
അല്പസമയത്തിനു ശേഷം
ജോ :എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക് ഞാനും സോഫിയും ഒന്ന് മുകളിൽ പോയിട്ട് വരാം
ജാനി :ശെരി ജോ നിങ്ങൾ പോയിട്ട് വാ
സോഫിയും ജോയും പോയതിനു ശേഷം ജാനിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു
"ജോയും സോഫിയും തമ്മിൽ എന്തെങ്കിലും ഉണ്ടാവുമോ അവർ അത്രക്ക് അടുത്താണ് ഇടപഴകുന്നത് ആരോടാ ഒന്ന് ചോദിക്കുക "
പെട്ടെന്ന് അവിടേക്ക് കിരൺ എത്തി
കിരൺ :എന്താ ജാനി ഒറ്റക്ക് നില്കുന്നത്
ജാനി :ഹേയ് ഒന്നുമില്ല
കിരൺ :ജോയും സോഫിയും എവിടെ
ജാനി :അവർ മുകളിലേക്ക് പോയി
കിരൺ :ഓ എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക്
ജാനി :കിരൺ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
കിരൺ :എന്താ ജാനി
ജാനി :അല്ല ഈ സോഫിയും ജോയും തമ്മിൽ എന്താ ബന്ധം
കിരൺ :അത് അവൻ പറഞ്ഞില്ലേ
💬 Comments
View all comments