Chapter Title : ജാനി 2 [Fang leng]
ഹ അയ്യോ പാവം ലാൻഡ്രി
ജാനി :ഒന്ന് നിർത്ത് ജെയ്സാ
ജെയ്സൺ :ഓഹ് സോറി ജാനി ഞാൻ അറിയാതെ ചിരിച്ചുപോയതാ
ജാനി :അവന്റെ ഒരു സോറി മനുഷ്യൻ ഇതുവരെ പച്ചവെള്ളം കഴിച്ചിട്ടില്ല തൊണ്ട വരണ്ടിട്ട് വയ്യ ഞാൻ ആദ്യം എന്തെങ്കിലും കുടിക്കട്ടെ അത് കഴിഞ്ഞു നിനക്കുള്ളത് തരാം
(ജാനി മുന്പിലോട്ട് നടന്നു )
ജെയ്സൺ :നിൽക്ക് ജാനി
"ഹൊ ഇവിടെയുണ്ടല്ലോ "ജാനി ടേബിളിൽ ഉണ്ടായിരുന്ന വെള്ളം കുടിച്ചു
ജാനി :അമ്മേ ഇതെന്താ തീ വെള്ളമോ
ജെയ്സൺ ജാനിയുടെ അടുത്തേക്ക് ഓടിയെത്തി
ജെയ്സൺ :നീ എന്താ കാണിച്ചത് ഇത് വിസ്കി യാ
ജാനി :വിസ്കിയോ അത് മദ്യമല്ലേ
ജെയ്സൺ :അതെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ
ജാനി :എനിക്ക് കുഴപ്പമൊന്നുമില്ല
ജെയ്സൺ :ഏതായാലും നീ ഇരിക്ക് നമുക്ക് ഇരുന്ന് സംസാരിക്കാം
ജാനി :ശെരിയാ എന്റെ തല കറങ്ങുന്ന പോലെയുണ്ട്
ജെയ്സൺ :അത് സാരമില്ല ആദ്യമായി കുടിച്ചതിന്റെയാ അല്ല ഞാൻ നിന്നെ ഇത്രയും സഹായിച്ചട്ടും ഒരു നന്ദി വാക്കു പോലും പറയാത്തത് മോശമല്ലേ
ജാനി :എന്ത് മോശം ഞാൻ നിന്റെ ജീവൻ രക്ഷിച്ചതിന്റെ അത്രയും വരില്ലല്ലോ ഇതൊന്നും
ജെയ്സൺ :ശെരി സമ്മതിച്ചു പക്ഷെ നിനക്ക് വിഷമമില്ല എന്ന് പറഞ്ഞത് കള്ളമല്ലേ
ജാനി :ഞാൻ സത്യമാ പറഞ്ഞത് എനിക്ക് ഒരു വിഷമവും ഇല്ല
ജെയ്സൺ :നീ നല്ല സ്ട്രോങ്ങ് ആണല്ലോ ലാൻഡ്രി
അടുത്ത നിമിഷം ജാനി കരയാൻ തുടങ്ങി
ജാനി :അയ്യോ എനിക്കിനി ചത്താൽ മതി എന്റെ ജോ പോയെ എനിക്കിനി ജീവിക്കണ്ടേ എനിക്ക് ചാവണം എവിടെ കത്തി എവിടെ
ജെയ്സൺ :ഇവൾക്ക് തലക്ക് പിടിച്ചെന്നാ തോന്നുന്നത് അയ്യേ നീ എന്താ കാണിക്കുന്നത് മര്യാദക്ക് കരച്ചിൽ നിർത്തിക്കെ
ജാനി :നീ പോടാ എന്റെ ജോ പോയെ
ജെയ്സൺ :നീ സമാദാനമായി ഇരിക്ക് ഞാൻ ജോക്ക് നല്ല ഇടി കൊടുക്കാം
ജാനി :എന്റെ ജോയെ ഇടിക്കാൻ നീ ആരാടാ
ജെയ്സൺ :അത് പിന്നേ നിന്നെ അവൻ പറ്റിച്ചില്ലേ
ജാനി :എന്നെ ആരും പറ്റിച്ചില്ല ജോ ചെയ്തതാ ശെരി ഞാൻ എവിടെ കിടക്കുന്നു സോഫി എവിടെ കിടക്കുന്നു ജോക്ക്
💬 Comments
View all comments