Chapter Title : ജാനി 3 [Fang leng]
ആരോ ആയിക്കോട്ടെ കടയെ പറ്റി എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ വന്നപ്പോൾ മുതൽ തുടങ്ങിയതാ അവന്റ അഹങ്കാരം എന്തായാലും നിന്നെക്കാൾ വൃത്തി എനിക്കുണ്ട്
ജോ :വിട്ടേക്ക് ജിൻസി ഇവൻ ഇങ്ങനെയാ
ജിൻസി :അത് ആരെങ്കിലും രണ്ട് കൊടുക്കാത്തതിന്റെയാ എവിടുന്ന് കിട്ടുന്നു ജോ ഇതുപോലുള്ള ഐറ്റങ്ങളെ എന്തായാലും ഞാൻ പോയി കഴിക്കാനെടുക്കാം
ദേവ് :എനിക്ക് വേണ്ട
ജിൻസി :അല്ലെങ്കിൽ തന്നെ നിനക്ക് ആരു തരുന്നു (ഇതും പറഞ്ഞു ജിൻസി അകത്തേക്ക് പോയി
ദേവ് :എന്നെ ഇവിടെ കൊണ്ട് വന്ന് അപമാനിച്ചപോൾ നിനക്ക് സമാദാനമായല്ലോ അല്ലേ
ജോ :നീ അല്ലേ വടി കൊടുത്ത് അടി വാങ്ങിയത്
ദേവ് :ഇപ്പോൾ കുറ്റം എനിക്കായല്ലേ നീ ആ ബേക്കറിയുടെ അഹങ്കാരം കണ്ടില്ലേ
ജോ :ബേക്കറിയോ നീ അതിനിടയിൽ അവൾക്ക് പെരുമിട്ടോ
ഇതേ സമയം സെൻട്രൽ പാർക്ക് റോഡിൽ ജെയ്സൺ
"പാർക്ക് പൂട്ടിയിട്ട് മണിക്കൂറുകളായി ഈ ലാൻഡ്രി ഇതെവിടെ പോയി കിടക്കുന്നു ഇന്ന് വരണമെന്ന് ഞാൻ പറഞ്ഞതല്ലേ ഇനിയിപ്പോൾ അവൾ മറന്നു കാണുമോ ഹേയ് ഈ ജെയ്സൺ പറഞ്ഞത് അങ്ങനെ മറക്കാൻ പറ്റുമോ ഹോ നാശം നല്ല തണുപ്പാണല്ലോ ഈ ടീ ഷർട്ട് ഇടണ്ടായിരുന്നു എന്തായാലും കുറച്ച് കൂടി നോക്കാം "
ജെയ്സൺ വീണ്ടും കാത്തു നിൽക്കാൻ തുടങ്ങി
അല്പസമയത്തിനു ശേഷം
ജെയ്സൺ :അവളെ കാണുന്നില്ലല്ലോ
"എടാ ജൈസാ "
പെട്ടെന്നാണ് ജെയ്സൺ പുറകിൽ നിന്ന് ആ വിളി കേട്ടത്
അത് കിരൺ ആയിരുന്നു
കിരൺ :നീ എന്താടാ ഈ തണുപ്പത്ത് ഇങ്ങനെ നില്കുന്നത്
ജെയ്സൺ :ഹേയ് ഒന്നുമില്ല
കിരൺ :എന്ത് ഒന്നുമില്ല നീ വന്നേ നമുക്ക്
💬 Comments
View all comments