Chapter Title : ജാനി 4 [Fang leng]
നമ്മളെ ഒരു പേടിയുമില്ല എല്ലാറ്റിനും മുൻപിൽ നിന്ന ജൈസണ് പോലും ഇപ്പോൾ അതിനൊന്നും സമയമില്ല
ജാനി :ദേവ് ജൈസൺ നന്നായ കാര്യം അറിഞ്ഞില്ലേ ഇനി പിള്ളേരെ പേടിപ്പിക്കാനൊന്നും ജെയ്സനെ കിട്ടില്ല പിന്നെ ഈ ഡെവിൾസ് ഗ്യാങ് എന്ന പേര് മറ്റുന്നതിനെ കുറിച്ച് ഞാൻ ജോയോടും ജൈസാനോടും പറഞ്ഞിട്ടുണ്ട്
ദേവ് :ഇനി അതിന്റ കുറവ് കൂടിയേ ഉള്ളു പെൺ കാലെടുത്തു വച്ചാൽ സർവ്വനാശം നിശ്ചയം
ജെയ്സൺ :മിനിറ്റിനു മിനിറ്റിനു ഗേൾ ഫ്രിണ്ട്സിനെ മാറ്റുന്ന നീ തന്നെ അത് പറയണം
ദേവ് :അതെ ഞാൻ മാറ്റും അതിനിപ്പോൾ എന്താ എനിക്ക് പറ്റിയ ഒരു പെണ്ണും ഇതുവരെ പിറന്നിട്ടില്ല
ജോ :ഹേയ് അത് മാത്രം പറയരുത് നിനക്ക് പറ്റിയ ഒരു പെണ്ണുണ്ട് നമ്മുടെ ജെനി രണ്ടും നല്ല കോമ്പിനേഷനാ
ദേവ് :ആ ബേക്കറിക്കാരിയെ കുറിച്ച് മിണ്ടിപോകരുത് മൂദേവി
ജെയ്സൺ :അതാരാടാ ഈ ബേക്കറി
ജോ :അതൊക്കെ ഒരു ഒരു കഥയാ ജൈസാ
പെട്ടെന്നായിരുന്നു കിരൺ അങ്ങോട്ടേക്ക് എത്തിയത്
ജോ :എവിടെ പോയി കിടക്കുവായിരുന്നെടാ
കിരൺ :അത് പിന്നെ നീ സോഫിയുടെ കാര്യം അറിഞ്ഞില്ലായിരുന്നോ
ജോ :എന്ത് കാര്യം
കിരൺ :അപ്പോൾ അവൾ നിന്നോടും പറഞ്ഞില്ല അല്ലേ
ജെയ്സൺ :എന്താണെന്നു പറയടാ കോപ്പേ
കിരൺ :അത് പിന്നെ അവൾ പോയി
ദേവ് :എവിടെ പോയി
കിരൺ :അവൾ ഇന്നലെ uk ക്ക് പോയി ഞാനും വിവരം ഇപ്പോഴാ അറിയുന്നത്
ജോ :നീ എന്തടാ ഈ പറയുന്നത് അവൾ എന്നോട് പറയാതെ പോകില്ല
കിരൺ :സത്യമാടാ ജോ അവൾ പോയി
ജോ വേഗം തന്നെ ഫോൺ എടുത്ത് സോഫിയെ വിളിച്ചു
ജോ :നാശം കിട്ടുന്നില്ലല്ലോ നീ പറഞ്ഞത് സത്യം തന്നെയാണോ
കിരൺ :അതേടാ നിന്നെ വിഷമിപ്പിക്കണ്ടാ എന്ന് കരുതിയായിരിക്കും അവൾ പറയാത്തത് അവൾ ഇനി തിരിച്ചു വരില്ലേന്നാ കേട്ടാത്
ഇത് കൂടി കേട്ടത്തോടെ ജോ കയ്യിലിരുന്ന ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞു
ദേവ് :എന്താടാ ഈ കാണിക്കുന്നത്
ജോ :എല്ലാരും എന്നെ വിട്ട് പോകുന്നതെന്താ ആദ്യം എന്റെ കുടുംബം ഇപ്പോൾ അവളും എന്നോട് ഒരു വാക്ക് പോലും
💬 Comments
View all comments