0%

Chapter Title : ജാനി 4 [Fang leng]

Author : Kambikathakal Read All Parts 232

ജൈസൺ :എന്ത് മനസ്സിലായെന്നാ നീ ഈ പറയുന്നത്

കിരൺ :നീ ജോയെ മനഃപൂർവം ഒഴിവാക്കിയതല്ലേ

ജൈസൺ :അതെ അതിനിപ്പോൾ എന്താ അവൻ ഇവിടെ ഉള്ളപ്പോൾ എനിക്ക് ജാനിയുമായി അധികം അടുക്കാൻ പറ്റുന്നില്ല ഏത് സമയവും അവനും ജാനിയോടൊപ്പം കാണും ഇനി കുറച്ച് നാളത്തെക്ക് എനിക്ക് ജാനിയെ ഒറ്റക്ക് കിട്ടും

കിരൺ :എന്നാലും വേണ്ടായിരുന്നേടാ

ജൈസൺ :ഞാൻ അതിന് തെറ്റായിട്ടോന്നും ചെയ്തില്ലല്ലോ അവനെ ഞാൻ നിർബന്ധിച്ചു പോലുമില്ല അവനു പോകണം എന്ന് തോന്നി അവൻ പോകുന്നു അത്ര തന്നെ ഓരോന്ന് പറഞ്ഞു കൊണ്ട് നിൽക്കാതെ നീ വാ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്

വൈകുന്നേരം ജെയ്സൺ ജാനിയും അടുത്ത്

ജൈസൺ :എന്താ ലാൻഡ്രി ഒരു വിഷമം

ജാനി :ഹേയ് ഒന്നുമില്ല

ജൈസൺ :നിന്നെ കണ്ടാൽ അറിയാം എന്തൊ വിഷമമുണ്ടെന്ന് ഞാൻ നിന്റെ കൂട്ടുകാരൻ അല്ലേ എന്തായാലും എന്നോട് പറ

ജാനി :അത് ജോ അവൻ എന്നോട് ആദ്യമായാ ദേഷ്യപ്പെടുന്നത്

ജൈസൺ :ഇതാണോ കാര്യം അവനോട് പോകാൻ പറ നിന്റെ കൂടെ നിന്റെ കട്ട ചങ്ക് ജെയ്സൺ ഇല്ല എന്തായാലും നീ വീട്ടിലേക്ക് ചെല്ല് ജോയുടെ ഫ്ലൈറ്റിനു സമയമാകുന്നു എനിക്ക് അവനെ യാത്രയാക്കണം

ജാനി :ഞാനും കൂടെ വരട്ടെ

ജെയ്സൺ :അതൊക്കെ എന്തിനാ ജാനി നീ വീട്ടിൽ ചെല്ലാൻ നോക്ക്

ജാനി :പ്ലീസ് ജൈസാ ഞാനും കൂടി വന്നോട്ടെ

ജൈസൺ :ശെരി വാ നമുക്ക് ഒന്നിച്ച് പോകാം

അല്പസമയത്തിനു ശേഷം എയർപോർട്ടിൽ ഡെവിൾസ്ഗ്യാങ്ങും ജാനിയും

ദേവ് :ശെരി അളിയാ എന്നാൽ വേഗം പോയിട്ട് വാ

കിരൺ :അവിടെ ചെന്നിട്ട് വിളിക്കണം കേട്ടോ

ജോ :ശെരി ഞാൻ വിളിക്കാം

ജെയ്സൺ :എന്നാൽ ശെരി അളിയാ പോയിട്ട് വാ

എന്നാൽ ജാനിമാത്രം ജോയോട് ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു ജോ പതിയെ ജാനിയുടെ അടുത്തെത്തി

ജോ :ജാനി

ജാനി പതിയെ തല ഉയർത്തി

ജാനി :സോറി ജോ ഞാൻ അറിയാതെ

ജോ :നീ സോറി പറയേണ്ട ഒരാവശ്യവുമില്ല ഞാൻ ആണ് തെറ്റ് ചെയ്തത് ഞാൻ നിന്നോട് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു സോറി ജാനി

💬 Comments

View all comments