0%

Chapter Title : ജാനി 6 [Fang leng]

Author : Kambikathakal Read All Parts 273

നാളത്തെ ആഗ്രഹമാ

ജാനി :ജോ നമുക്ക് ജയിക്കണം വേഗം ജോ സർവ് ചെയ്യ്

ജോ വേഗം തന്നെ ബോൾ സർവ് ചെയ്തു

ദേവ് :ജിൻസി പാസ്സ്

ജിൻസി ബോൾ ദേവിന് പാസ്സ് നൽകി

ദേവ് ഉയർന്നു പൊങ്ങി ശക്തമായി സ്മാഷ് ചെയ്തു

ശക്തിയിൽ വന്ന ബോളിനെ ജാനി കൈകൊണ്ട് ജോക്ക് ഉയർത്തി നൽകി ജോ ശക്തമായോരു സ്മാഷ് വെച്ചു കൊടുത്തു ബോൾ ദേവിന്റെ ദേഹത്ത് തട്ടി ഉയർന്നു ഉടൻ തന്നെ ജിൻസി ബോളിനെ ജോക്ക് നേരെ ശക്തതമായി അടിച്ചു തടയാൻ ശ്രമിച്ചെങ്കിലും ബോൾ ജോയുടെ കയ്യിൽ തട്ടി നിലത്തു വീണു

ജിൻസി :നമ്മൾ ജയിച്ചു ദേവാ

വേഗം തന്നെ കിരണും മെറിനും ജെയ്സനും ജിൻസിയുടെയും ദേവിന്റെയും അടുത്തേക്ക് എത്തി

ദേവ് :പൊളിച്ചു ജീൻസി

കിരൺ :നിങ്ങൾ പൊളിയാ മക്കളെ ജോയെ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമല്ല

ജെയ്സൺ :അയ്യോ പാവം ലാൻഡ്രി ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഞാൻ ടീം ആകാമെന്ന് ഇപ്പോൾ എന്തായി

ഇതേ സമയം ജോയും ജാനിയും

ജാനി ജോയെ അടിമുടി ഒന്ന് നോക്കി

ജാനി :നീ വിട്ടുകൊടുത്തതല്ലേ ജോ

ജോ :ആരു പറഞ്ഞു

ജാനി :നിന്നെ എനിക്കറിയില്ലേ എന്തായാലും നന്നായി ജിൻസിക്ക് സന്തോഷമായിട്ടുണ്ട്

ഇത് കേട്ട ജോ പതിയെ ചിരിച്ചുകൊണ്ട് മുന്പോട്ട് നടന്നു

കുറച്ചു സമയത്തിനു ശേഷം എല്ലാവരും ഭക്ഷണം കഴിക്കുവാനുള്ള ഒരുക്കത്തിൽ

ജെയ്സൺ :ഭക്ഷണം ഇതുവരെ റെഡിയായില്ലേ

കിരൺ :ജോയും ദേവുമല്ലേ ഭക്ഷണത്തിന്റെ കാര്യം ഏറ്റിരിക്കുന്നത് ഇപ്പോൾ വരുമായിരിക്കും

പെട്ടെന്ന് തന്നെ ജോയും ദേവും അവിടേക്ക് എത്തി

ജോ :ഭക്ഷണം റെഡി ഭക്ഷണം റെഡി എല്ലാരും വന്നിരിക്ക്‌ എന്നിട്ട് ഞങ്ങളുടെ കൈപുണ്യം എങ്ങനെയുണ്ടെന്ന് നോക്ക്

ജാനി :നിങ്ങളും വന്നിരിക്ക്‌ നമുക്ക് ഒന്നിച്ച് കഴിക്കാം

ജെയ്സൺ :ശെരിയാ വന്നിരിക്ക്‌ ജോ

അവരെല്ലാവരും ഒന്നിച്ചിരുന്നു കഴിക്കാൻ തുടങ്ങി

ജെയ്സൺ :ഡേയ് എനിക്ക് ലെഗ് പീസ് കിട്ടിയില്ല

ദേവ് :ഒന്ന് മിണ്ടാതിരിയെഡേയ് അവന്റെ ഒരു ലെഗ് പീസ്

പെട്ടെന്നാണ് ജെയ്സൺ ജോയുടെ പാത്രത്തിലേക്ക് നോക്കിയത്

ജൈസൺ :നിനക്ക് ലെഗ് പീസ് കിട്ടിയല്ലേ

ജോ ചിരിച്ചുകൊണ്ട് തന്റെ ലെഗ് പീസ്

💬 Comments

View all comments