0%

Chapter Title : ജാനി 7 [Fang leng]

Author : Kambikathakal Read All Parts 546

എന്റെ അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക്‌ പോകുകയാണ് മലേഷ്യയിലേക്ക് ഇനിയൊരിക്കലും ആർക്കുമോരും ശല്യമാകാൻ ഞാൻ ഇങ്ങോട്ടേക്ക്‌ വരില്ല ജാനി എല്ലാത്തിനും ഒരുപാട് സോറി

ജാനി :ജൈസാ

ജെയ്സൺ :ഇപ്പോൾ ശെരി ജാനി ഇന്ന്‌ ഉച്ചക്കാണ് ഫ്ലൈറ്റ് ഇനി നിന്റെ മുൻപിൽ വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം

ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടേക്ക്‌ നടന്നു

ജാനി :ജൈസാ നിൽക്ക് ജൈസാ

എന്നാൽ ജെയ്സൺ തിരിഞ്ഞു നോക്കാതെ നടന്നു ജാനി വേഗം ജെയ്സനടുത്തേക്ക്‌ ഓടി ശേഷം അവനെ പുറകിൽ നിന്ന് കെട്ടിപിടിച്ചു

ജാനി :പോകല്ലേ ജൈസാ പ്ലീസ് എനിക്ക് നിന്നെ വേണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്

ഇത്രയും പറഞ്ഞു ജാനി കരയുവാൻ തുടങ്ങി ജെയ്സൺ പതിയെ ജാനിയുടെ കൈകൾ വിടുവിച്ച ശേഷം അവളുടെ മുഖത്തേക്ക്‌ നോക്കി

ജെയ്സൺ :ഒന്ന് കൂടി പറ

ജാനി :ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ജൈസാ

ജെയ്സൺ :ഇത് കേൾക്കാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്ന് നിനക്ക് അറിയാമോ ജാനി

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയെ തന്റെ മാറോട് ചേർത്തു

പെട്ടെന്ന് തന്നെ കൈകൾ കൊട്ടികൊണ്ട് അവിടേക്ക്‌ ജോയും കിരണും ദേവും എത്തിചേർന്നു ജാനി വേഗം തന്നെ ജെയ്സനെ വിട്ടുമാറി അത്ഭുതത്തോടെ അവരെ നോക്കി

കിരൺ :എന്താ ജാനി നോക്കുന്നേ എല്ലാം ഞങ്ങളുടെ പ്ലാൻ ആയിരുന്നു നിന്റെ ഉള്ളിലേ സ്നേഹം പുറത്തു കൊണ്ട് വരാൻ

ജാനി വേഗം ജൈസന്റെ മുഖത്തേക്ക്‌ നോക്കി

ജെയ്സൺ :സോറി ജാനി എല്ലാം ജോയുടെ ഐഡിയയാ

ജാനി :ജോ അപ്പോൾ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ

ജോ :അതൊക്കെ എപ്പോഴേ തീർന്നു ജാനി ഞാൻ

💬 Comments

View all comments