Chapter Title : ജാനി 7 [Fang leng]
ഗ്യാങ് പോയേ "
കുട്ടികളെല്ലാം കൂകിവിളിക്കാൻ തുടങ്ങി
പെട്ടെന്ന് തന്നെ മീര ജാനിയുടെ അടുത്തേക്ക് വന്നു
"എന്നാലും നീ ഇത് എങ്ങനെ ഒപ്പിച്ചു മോളേ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു "
പല കുട്ടികളും ജാനിയോടെ പലതും ചോദിക്കുവാൻ തുടങ്ങി ജാനി പതിയെ അവിടെ നിന്ന് നടന്നകന്നു
അല്പസമയത്തിന് ശേഷം ജോയും ദേവും കോളേജിൽ
ദേവ് :ജോ നിനക്കവൻ റെഡ് കാർഡ് നൽകി എന്നാ കിരൺ വിളിച്ചു പറഞ്ഞതു ഇപ്പോൾ അങ്ങോട്ടേക്ക് പോണോ
ജോ :അതൊന്നും കുഴപ്പമില്ല ഇത് ഞാൻ പ്രതീക്ഷിച്ചതാണ്
ദേവും ജോയും പതിയെ മുൻപോട്ട് നടക്കാൻ തുടങ്ങി
"ജോ ചേട്ടാ മോന്തക്ക് എന്ത് പറ്റി "
"അയ്യോ പോയേ ജോ പോയേ "
"ടാ നോക്കെടാ ചതിയൻ ജോ വരുന്നു "
ഇത്തരത്തിൽ കുട്ടികൾ ജോയെ നോക്കി പലതും വിളിച്ചു പറയാൻ തുടങ്ങി
ദേവ് :ഏതു മറ്റവൻമാരാടാ അത് ധൈര്യമുണ്ടെങ്കിൽ മുൻപിൽ വന്നു പറയടാ മൈരുകളെ
ജോ :വേണ്ട ദേവ് അവർ ആഘോഷിക്കട്ടെ
ദേവ് :ആ ജെയ്സൺ ഇത് എന്തിനുള്ള പുറപ്പാടാ ജോ നീ ക്ലാസ്സിലേക്ക് പൊക്കോ ഞാൻ ജെയ്സണെ കണ്ടിട്ട് വരാം എനിക്ക് അവനോട് രണ്ട് പറയണം
ജോ :വേണ്ടടാ
ദേവ് :നീ പൊക്കോ ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു ദേവ് മുന്പോട്ട് നടന്നു ജോ പതിയെ ജാനിയുടെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു
ജാനിയുടെ ക്ലാസ്സിനടുത്തേക്ക് എത്തിയ ജോ പതിയെ ക്ലാസ്സിനുള്ളിലേക്ക് നോക്കി എന്നാൽ അവിടെ ജാനി ഉണ്ടായിരുന്നില്ല പെട്ടെന്നാണ് മെറിൻ അവിടേക്ക് വന്നത്
മെറിൻ :ഇപ്പോൾ എങ്ങനെയുണ്ട് ജോ
ജോ :ഹേയ് കുഴപ്പമൊന്നുമില്ല മെറിൻ ജാനി..
മെറിൻ :അവൾ മുകളിലുണ്ട് ഒറ്റക്കിരിക്കണം എന്ന് പറഞ്ഞു പോയതാ വന്നത് മുതൽ ഇവിടെയുള്ളവരോന്നും ഒരു സ്വസ്ഥതയും കൊടുത്തിട്ടില്ല പുറകേ പുറകേ നടന്ന് ശല്യം ചെയ്യുകയാ
ജോ :ശെരി ഞാൻ അവളെയൊന്നു കണ്ടിട്ടു വരാം
തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന റിംഗ് കയ്യിൽ എടുത്ത ശേഷം ജോ പതിയെ പടികെട്ടുകൾ കയറി മുകളിലേക്ക് നടന്നു അവിടെ എത്തിയ അവൻ കണ്ടത് ജെയ്സൺ നൽകിയ ലോക്കറ്റും കയ്യിൽ പിടിച്ചു കരഞ്ഞു
💬 Comments
View all comments