0%

Chapter Title : ജാനി 7 [Fang leng]

Author : Kambikathakal Read All Parts 251

നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കാരണം അതിനേക്കാൾ ഒക്കെ അവനു പ്രിയപ്പെട്ടതു നീ ആയിരുന്നു ആ അവനെയടാ നീ പട്ടിയെ പോലെ തല്ലി ചതച്ചത് നീ എന്താന്നു വെച്ചാൽ ചെയ്തോ ജൈസാ ഞാൻ ഇനി നിന്നെ തടയില്ല

ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്നും നടന്നകന്നു ജെയ്സന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓരോന്നായി വരുവാൻ തുടങ്ങി

ജെയ്സൺ :ടാ കിരണേ ഞാൻ ചെയ്തു കൂടിപോയോ

കിരൺ :എന്താ കുറഞ്ഞു പോയെങ്കിൽ വീണ്ടും പോയി കൊടുക്കാനാണോ

ജെയ്സൺ :ജോ അവൻ സത്യത്തിൽ എനിക്ക് സഹിക്കാൻ പറ്റാത്തോണ്ടാടാ

കിരൺ :അപ്പോൾ ഒരു പെണ്ണിന്റെ വിലയെ നീ നമ്മുടെ ഫ്രണ്ട്ഷിപ്പിന് തന്നിട്ടുള്ളു അല്ലേ

ജെയ്സൺ :അവനിപ്പോൾ എങ്ങനെയുണ്ടെടാ

കിരൺ :എനിക്കെങ്ങനെ അറിയാം എന്തായാലും നന്നായിരിക്കാൻ ഒരു വഴിയുമില്ല അമ്മാതിരി ഇടിയല്ലേ നീ ഇടിച്ചതു

ജെയ്സൺ പിന്നെ കിരണിനോട്‌ ഒന്നും ചോദിച്ചില്ല അവൻ മൗനമായി തന്നെ ഇരുന്നു

കിരൺ :എന്താടാ ഒന്നും മിണ്ടാത്തതു

എന്നാൽ ജെയ്സൺ മറുപടി ഒന്നും നൽകാതെ അവിടെ നിന്ന് നടന്നകന്നു

വൈകുന്നേരം ജോ തന്റെ ബെഡിൽ കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് കിടക്കുകയായിരുന്നു പെട്ടെന്നാണ് അവൻ വീടിനുള്ളിൽ എന്തൊ ശബ്ദം കേട്ടത്

ജോ :ജൈസാ കേറി വന്നോ

പെട്ടെന്ന് തന്നെ ജെയ്സൺ കയ്യിൽ ഒരു കിറ്റുമായി ജോയുടെ റൂമിലേക്ക്‌ കയറി

ജോ :എന്തിനാടാ തല താഴ്ത്തി നിൽക്കുന്നത്

ജെയ്സൺ പതിയെ കയ്യിലുള്ള കിറ്റ് മേശപുറത്തു വെച്ച ശേഷം ജോയുടെ അരികിൽ ഇരുന്നു

ജെയ്സൺ :ജോ ഞാൻ

ജോ :കുഴപ്പപ്പമില്ലേടാ വേറേയാരുമല്ലല്ലോ നീയല്ലേ അതുകൊണ്ട് സാരമില്ല

ജെയ്സൺ പതിയെ ജോയുടെ മുഖത്തെ പാടുകളിലേക്ക് നോക്കി

ജെയ്സൺ :നിനക്ക് വേദനയുണ്ടോടാ

അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

ജോ :നീ എന്തിനാടാ കരയുന്നത് ഇതൊന്നും എനിക്ക് ഒന്നുമല്ല അതിരിക്കട്ടെ നീ എന്താ ആ കിറ്റിൽ കൊണ്ട് വന്നത്

ജെയ്സൺ :അത് കുറച്ച് ബിയറാ നമ്മൾ ഒന്നിച്ച് കുടിച്ചിട്ട് ഒരുപാട് നാളായല്ലോ

ജോ :ഉം അത് നന്നായി ഏതായാലും നീ പൊട്ടിക്ക് നമുക്ക് കുടിക്കാം

ജെയ്സൺ വേഗം തന്നെ ബിയർ പൊട്ടിച്ചു ഇരുവരും ഒന്നിച്ചിരുന്ന് കുടിക്കാൻ

💬 Comments

View all comments