0%

Chapter Title : ജാനി 7 [Fang leng]

Author : Kambikathakal Read All Parts 250

നിന്ന് റിംഗ് പുറത്തേക്കെടുത്ത് അതിലേക്ക്‌ നോക്കിയ ശേഷം അത് ദൂരേക്ക് വലിച്ചെറിഞ്ഞു ശേഷം നിറഞ്ഞോഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് കോളേജിനു പുറത്തേക്കു നടന്നു

ഇതേ സമയം ദേവ് ജെയ്സന്റെയും കിരണിന്റെയും അരികിൽ

ദേവ് :എന്താ ജൈസാ നിന്റെ ഉദ്ദേശം

ജെയ്സൺ :നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് അവനോടൊപ്പം പോയികൂടായിരുന്നോ

ദേവ് :എനിക്ക് നീയും അവനും ഒരുപോലെയാ നീ ഇന്നലെ കാണിച്ചതുണ്ടല്ലോ അത് അല്പം കൂടി പോയി അതുകൊണ്ട് തന്നെയാ നിനക്കിട്ടു ഒന്ന് പൊട്ടിച്ചതും

ജെയ്സൺ :നീ വെറുതെ പ്രശ്നം ഉണ്ടാക്കാതെ പോയേ ദേവ് ഇത് ഞാനും അവനും തമ്മിലുള്ള പ്രശ്നമാ അത് ഞങ്ങൾ തീർത്തുകൊള്ളാം നീ ഇടയിൽ കയറി ഉണ്ടാക്കേണ്ട

ദേവ് :നമുക്കിടയിൽ എപ്പോഴാടാ നിന്റെ പ്രശ്നം എന്റെ പ്രശ്നം എന്നിങ്ങനെയൊക്കെ വേർതിരിവുകൾ ഉണ്ടായത് നമ്മൾ എല്ലാ കാര്യങ്ങളും ഒന്നിച്ചല്ലേ ചെയ്തിരുന്നത്

ജെയ്സൺ :എന്നാൽ ഇനി മുതൽ അങ്ങനെ വേണ്ട നിനക്ക് നിന്റെ കാര്യം എനിക്ക് എന്റെ കാര്യം പിന്നെ ജോയെ സംരക്ഷിക്കാം എന്ന് നീ കരുതണ്ട ഞാൻ അവനെ വിടത്തില്ല

ദേവ് :നീ എന്ത് ഉണ്ടാക്കുമെന്നാടാ ഈ പറയുന്നേ അവനെ കൊല്ലുമോ എങ്കിൽ അതങ്ങ് ചെയ്യ് അതോടെ നിന്റെ പ്രശ്നമൊക്കെ അങ്ങ് തീരുമല്ലോ അല്ലേ

ജെയ്സൺ ഒന്നും മിണ്ടാതെ നിശബ്ദനായി തന്നെ നിന്നു

ദേവ് :എന്താടാ ഒന്നും മിണ്ടാത്തതു നാവിറങ്ങി പോയോ അവനു നമ്മളല്ലാതെ ആരാടാ ജൈസാ ഉള്ളത് നീ പണ്ടത്തെ കാര്യങ്ങൾളൊക്കെ ഇത്ര വേഗം മറന്നോ പണ്ട് നമ്മൾ കുഞ്ഞായിരുന്നപ്പോൾ ജോക്ക് ഒരു തടിയിൽ ഉണ്ടാക്കിയ കാറിന്റെ ടോയ് ഉണ്ടായിരുന്നു അവന്റെ അമ്മ അവന്റെ പിറന്നാളിന് സമ്മാനമായി നൽകിയ ഒന്ന് അത് കണ്ട പാടെ നിനക്കതു വേണം എന്ന് പറഞ്ഞു എന്നാൽ അവനും അത് അത്രക്ക്‌ ഇഷ്ടമായിരുന്നു അത് കൊണ്ട് തന്നെ നിനക്ക് അത് പോലുള്ള വേറൊരെണ്ണം വാങ്ങി തരാം എന്നവൻ പറഞ്ഞു പക്ഷേ നീ അന്നും ഇതേ സ്വഭാവക്കാരനായിരുന്നു നിനക്ക് അത് തന്നെ വേണമെന്ന് നീ വാശി പിടിച്ചു അവസാനം അവനു അത്രക്ക്‌ പ്രിയപ്പെട്ട ആ കാർ നിനക്കവൻ തന്നു അത് എന്ത് കൊണ്ടാണെന്ന്

💬 Comments

View all comments