Chapter Title : ജാനി 8 [Fang leng]
വേഗം തന്നെ ജോയെ തല്ലാൻ തുടങ്ങി
"ദുഷ്ടാ നീ പാവമാണെന്നാ ഞാൻ കരുതിയത് നീയും വിളഞ്ഞ വിത്താ "
ജോ :ജൈസാ ഓടി വാടാ ഇവൾ എന്നെ ഇപ്പോൾ കൊല്ലും
ജാനി പെട്ടെന്നാണ് സമയം ശ്രദ്ധിച്ചത്
ജാനി :അയ്യോ സമയമായി എനിക്ക് പോണം
ജോ :ഇത്ര പെട്ടെന്നൊ
ജാനി :അതേ ജോ ബേക്കറിയിലേക്ക് ഇറങ്ങിയ എന്നെയാ അവൻ പൊക്കികൊണ്ട് വന്നത് ഇപ്പോൾ പോയില്ലെങ്കിൽ എല്ലാം പ്രശ്നമാകും എന്നെ ഒന്ന് കൊണ്ട് വിടുമോ ജോ
ജോ :അയ്യടാ എനിക്കൊന്നും വയ്യ നിന്റെ കാമുകനോട് പറ
പെട്ടെന്ന് അവിടേക്ക് ജെയ്സൺ എത്തി
ജൈസൺ :എന്താ ജോ
ജോ :ഇവൾക്ക് ഇപ്പോൾ പോകണമെന്ന്
ജെയ്സൺ :കുറച്ച് നേരം കഴിഞ്ഞു പോകാം ജാനി
ജാനി :പറ്റില്ല ജൈസാ സമയം താമസ്സിച്ചു എന്നെ ഒന്ന് കൊണ്ട് പോയി വിട്
ജെയ്സൺ :ശെരി വാ പോകാം
ജെയ്സൺ ജാനിയുമായി അല്പം മുൻപോട്ടേക്ക് നടന്നു ശേഷം എന്തൊ ആലോചിച്ച ശേഷം ജോയുടെ അടുത്തേക്ക് എത്തി
ജെയ്സൺ :ജോ നിന്റെ ബൈക്കിന്റെ കീ ഒന്ന് താ
ജോ :നിനക്ക് കാർ ഉണ്ടല്ലോ പിന്നെന്താ
ജെയ്സൺ :അവളെയും കൊണ്ട് ബൈക്കിൽ പോകണമെന്ന് ഒരു ആഗ്രഹം നീ കീ താ
ജോ വേഗം കീ ജെയ്സനു നൽകി
ജോ :ബൈക്കിന് വല്ലതും പറ്റിയാൽ കൊല്ലും ഞാൻ
"ഇല്ല സാറെ "
ജെയ്സൺ വേഗം ജാനിയെയും കൊണ്ട് താഴേക്ക് എത്തി ശേഷം ബൈക്കിൽ ജാനിയേയും കയറ്റി മുൻപോട്ടു പോയി ജോ മുകളിലേ ജനലിലൂടെ ഇത് നോക്കി നിന്നു
അല്പനേരത്തിനു ശേഷം ജാനി ബേക്കറിയിൽ
ജിൻസി :അപ്പോൾ നീയും ജെയ്സനും ഒന്നിച്ചല്ലേ എനിക്ക് നേരത്തേ തന്നെ അറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ നടക്കുമെന്ന്
ജാനി :എനിക്കും ഇത് വിശ്വസിക്കാൻ പറ്റുന്നില്ലെടി ആദ്യമൊക്കെ അവനെ കണ്ണിന്റെ വെട്ടത്ത് കാണുന്നത് തന്നെ എനിക്ക് കലിയായിരുന്നു എന്നാൽ അവൻ ഇന്ന് പോകുന്നെന്ന് പറഞ്ഞപ്പോൾ എനിക്ക് അത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല നെഞ്ച് എല്ലാം പൊട്ടുന്ന പോലെ ഒരു ഫീൽ
ജിൻസി :അതാണ് മോളേ പ്രണയം എന്ന് പറയുന്നത് ഉം പിന്നെ നാളെ
💬 Comments
View all comments