Chapter Title : ജാനി 8 [Fang leng]
:നിനക്ക് കാർ ഉണ്ടല്ലോ പിന്നെന്താ
ജെയ്സൺ :അവളെയും കൊണ്ട് ബൈക്കിൽ പോകണമെന്ന് ഒരു ആഗ്രഹം നീ കീ താ
ജോ വേഗം കീ ജെയ്സനു നൽകി
ജോ :ബൈക്കിന് വല്ലതും പറ്റിയാൽ കൊല്ലും ഞാൻ
"ഇല്ല സാറെ "
ജെയ്സൺ വേഗം ജാനിയെയും കൊണ്ട് താഴേക്ക് എത്തി ശേഷം ബൈക്കിൽ ജാനിയേയും കയറ്റി മുൻപോട്ടു പോയി ജോ മുകളിലേ ജനലിലൂടെ ഇത് നോക്കി നിന്നു
അല്പനേരത്തിനു ശേഷം ജാനി ബേക്കറിയിൽ
ജിൻസി :അപ്പോൾ നീയും ജെയ്സനും ഒന്നിച്ചല്ലേ എനിക്ക് നേരത്തേ തന്നെ അറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ നടക്കുമെന്ന്
ജാനി :എനിക്കും ഇത് വിശ്വസിക്കാൻ പറ്റുന്നില്ലെടി ആദ്യമൊക്കെ അവനെ കണ്ണിന്റെ വെട്ടത്ത് കാണുന്നത് തന്നെ എനിക്ക് കലിയായിരുന്നു എന്നാൽ അവൻ ഇന്ന് പോകുന്നെന്ന് പറഞ്ഞപ്പോൾ എനിക്ക് അത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല നെഞ്ച് എല്ലാം പൊട്ടുന്ന പോലെ ഒരു ഫീൽ
ജിൻസി :അതാണ് മോളേ പ്രണയം എന്ന് പറയുന്നത് ഉം പിന്നെ നാളെ ഞാൻ കാണില്ല കേട്ടോ ജാനി
ജാനി :നീ എവിടെ പോകുന്നു
ജിൻസി :അത് ആ ടോം ഇല്ലേ അവൻ നാളെ എന്നെ പുറത്തു പോകാൻ വിളിച്ചി
ജാനി :ഏത് നിന്റെ പുറകേ നടക്കുന്ന ആ പണചാക്കൊ
ജിൻസി :അതെ ജാനി
ജാനി :നിനക്ക് അവനെ ഇഷ്ടമല്ല എന്നല്ലേ പറഞ്ഞത്
ജിൻസി :അതെ ജാനി പക്ഷെ ഇപ്പോൾ പാവം തോന്നുന്നു എത്ര നാളായി പുറകേ നടക്കുവാ അവൻ അവന്റെ വീട്ടിൽ എന്നെ പറ്റി പറഞ്ഞെന്ന് അവൻ കുറച്ചു തരികിടയൊക്കെ തന്നെയാ പക്ഷെ ഇന്നലെ എന്റെ അടുത്ത്
💬 Comments
View all comments