Chapter Title : ജാനി 8 [Fang leng]
ശ്രദ്ധിച്ചു
ദേവ് :ജിൻസി എന്താ ഇവിടെ ഇരിക്കുന്നത് എന്താ പ്രശ്നം
പെട്ടെന്നാണ് ജിൻസി ദേവിനെ ശ്രദ്ധിച്ചത് അതോടു കൂടി അവൾ അടക്കി വച്ചിരുന്ന കണ്ണീർ പുറത്തേക്കു വന്നു
ദേവ് :ജിൻസി എന്താ ഇത് ആളുകൾ ശ്രദ്ധിക്കുന്നു നീ വന്നേ
ദേവ് ജിൻസിയുമായി കാറിനുള്ളിലേക്ക് കയറി
ദേവ് :എന്താ ജിൻസി പ്രശ്നം എന്താണെങ്കിലും പറ
എന്നാൽ ജിൻസി ഒന്നും മിണ്ടാതെ കരച്ചിൽ തുടർന്നു
ദേവ് :എടീ കോപ്പേ കരയാതെ കാര്യം പറയ്
ജിൻസി :ആ ടോം അവൻ..
ദേവ് :അവൻ നിന്നെ എന്തെങ്കിലും ചെയ്തോ
ജിൻസി :അവൻ എന്നെ ഒരു പാർട്ടിക്ക് കൊണ്ടുപോയി അവന്റെ കൂട്ടുകാരും അവരുടെ ഗേൾ ഫ്രെണ്ട്സുമെല്ലാം അവിടെയുണ്ട് അവർക്ക് എന്നെ പരിചയപ്പെടണം എന്നാ എന്നോട് പറഞ്ഞത് അവിടെ പോയ ശേഷമാണ് എന്നെ ഒരു കോമാളിയായാണ് അവിടെ കൊണ്ട് പോയത് എന്നെനിക്ക് മനസ്സിലായത് അവിടെയുള്ളവരെല്ലാം ചേർന്ന് എന്നെ ഒരുപാട് അപമാനിച്ചു എന്നെ കൊണ്ട് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു ഞാൻ സമ്മതിക്കാതെ വന്നപ്പോൾ ബലം പ്രയോഗിച്ചു പിന്നെ അവന്റ ചില കൂട്ടുകാർ അവരോടൊപ്പം പോയാൽ...
ജിൻസി വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി
ദേവ് :മതി കരയണ്ട ഓരോന്നിലോട്ട് എടുത്ത് ചാടുന്നതിനു മുൻപ് ഇതൊക്കെ ആലോചിക്കണമായിരുന്നു നീ പറഞ്ഞതൊക്കെ വച്ച് നോക്കുമ്പോൾ നീ പോയത് ബ്ലു സ്റ്റാർ പാർട്ടിക്കാണ് എല്ലാ മാസവും ഇതുപോലെ അവർ ആരെയെങ്കിലുമൊക്കെ ബലിയാടാക്കാറുണ്ട് ഇത്തവണ നിന്നെയാണ് അവർക്കു കിട്ടിയത് പിന്നെ നീ പറഞ്ഞില്ലേ ഒരു ടോം അവൻ കോൺടാക്ടർ ജോണിന്റെ മോൻ ആണോ
ജിൻസി :അതെ
ദേവ് :കൊള്ളാം നിനക്ക് വേറേ ആരെയും കിട്ടിയില്ലേ
💬 Comments
View all comments