Chapter Title : ജാനി 8 [Fang leng]
തന്നില്ലേ ഒരു സ്വിമ്മിംഗ് ഗ്ലാസ്സ്
ജാനി :അതെ സാറാ ലുയിയുടെ
ജെയ്സൺ :അത് സത്യത്തിൽ സാറാ ലൂയിയുടെ അല്ല ഞാൻ നിന്നെ പറ്റിച്ചതാ സോറി..
ജാനി :ടാ നീ കൊല്ലുടാ നിന്നെ ഞാൻ
ജാനി വേഗം തന്നെ ജെയ്സന്റെ മുടി പിടിച്ചു വലിക്കാൻ തുടങ്ങി
"ആ ജാനി വിട് വിട് "
"ഇല്ലടാ നിന്നെ ഇന്ന് ഞാൻ കൊല്ലും കള്ളാ എന്നോട് കള്ളം പറഞ്ഞല്ലേ "
"അമ്മേ ഊ ഞാൻ ചുമ്മാ പറഞ്ഞതാ ലാൻഡ്രി അത് ഒർജിനലാ ഒർജിനൽ "
"എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല "
"ആ ഞാൻ ലേലം പിടിച്ച പേപ്പറുകൾ കാണിക്കാം സത്യം സത്യം ഊ "
ജാനി പതിയെ മുടിയിലെ പിടി അയച്ചു
ജെയ്സൺ :എന്ത് പിടിയാ ജാനി ഈ പിടിച്ചത്
ജാനി :എല്ലാം ഞാൻ സഹിക്കും ചതിക്കാൻ നോക്കിയാൽ ഉണ്ടെല്ലോ
ജെയ്സൺ :ഇല്ല ജാനി ഒരിക്കലും അത് ഉണ്ടാകില്ല
ജാനി :സോറി ജൈസാ ഞാൻ കളിക്ക് ചെയ്തതാ നൊന്തോ
ജെയ്സൺ :പിന്നില്ലേ എന്നാലും സാരമില്ല ഇതിനു പകരമായി എനിക്ക് എന്തെങ്കിലും തന്നാൽ മതി
ജാനി :എന്ത് തരാൻ ബർഗർ മതിയോ
ജെയ്സൺ:ബർഗർ നീ ഒന്ന് പോയേ ജാനി എനിക്കൊരു മുത്തം തന്നാൽ മതി
ജാനി :അയ്യടാ മനസ്സിലിരിപ്പ് കൊള്ളാമല്ലോ
ജെയ്സൺ :പ്ലീസ് ജാനി
ജാനി പതിയെ ചിരിച്ചു കൊണ്ട് ജെയ്സന്റെ കവിളിൽ മുത്തമിട്ടു
ജെയ്സൺ :ഉം താങ്ക്സ് ലാൻഡ്രി
ജാനി :ശെരി മോൻ ഇനി പോകാൻ നോക്ക് നമുക്ക് ഇനി പിന്നെ കാണാം
ഇതേ സമയം ദേവും ജിൻസിയും
ദേവ് :ഇതല്ലേ ജിൻസി സ്ഥലം
ജിൻസി :അതെ ദേവാ
ദേവ് :എങ്കിൽ വാ നമുക്ക് അകത്തോട്ട് പോകാം
ജിൻസി :വേണ്ട നമുക്ക് പോകാം ഇനി പ്രശ്നം ഒന്നും വേണ്ട
ദേവ് :മര്യാദക്ക് ഞാൻ പറയുന്നത് കേട്ടാൽ മതി നീ ആദ്യം അകത്തേക്ക് ചെല്ല് ഞാൻ പുറകേ വരാം
ജിൻസി പേടിച്ചു പേടിച്ചു ഉള്ളിലേക്ക് നടന്നു അതിനുള്ളിൽ ടോമും കൂട്ടുകാരും പാട്ടും ഡാൻസുമായി തിമിർക്കുകയായിരുന്നു ജിൻസിയെ കണ്ട് അവർ ഒന്ന് അമ്പരന്നു
ടോം
💬 Comments
View all comments