Chapter Title : ജാനി 9 [Fang leng]
ജാനി :പിന്നെ ഞാൻ എന്താ ജൈസാ ചെയ്യുക നമുക്ക് ഒന്നിക്കാൻ ഒരുവഴിയുമില്ല
ജെയ്സൺ പതിയെ ജാനിയുടെ കണ്ണുകൾ തുടച്ചു നമുക്ക് എല്ലാം ശെരിയാക്കാം ഞാനല്ലേ പറയുന്നത്
പെട്ടെന്ന് തന്നെ അവരുടെ മുന്നിൽ ഒരു കാർ വന്നു നിന്നു അതിൽ നിന്ന് ജോൺ പുറത്തേക്ക് വന്നു
ജോൺ :സാർ വേഗം വരു നമുക്ക് മലേഷ്യ വരെ പോകണം
ജെയ്സൺ :എന്താ അങ്കിൾ പ്രശ്നം
ജോൺ :അത് മോനെ അച്ഛന് അസുഖം കൂടുതലാണ് അതുകൊണ്ട് സാർ ഉടനെ തന്നെ അവിടെ എത്തണം
ജെയ്സൺ :അങ്കിൾ അച്ഛൻ
ജോൺ :കുഴപ്പമൊന്നും ഇല്ല സാർ നല്ല നിങ്ങൾ വേഗം അവിടെ എത്തണം
ജെയ്സന്റെ കണ്ണുകൾ നിറയാൻ തുടങ്ങി അവൻ വേഗം ജാനിയുടെ അടുത്തേക്ക് എത്തി
ജെയ്സൺ :ജാനി എനിക്ക് ഇപ്പോൾ പോയേ പറ്റു
ജാനി :നീയും പോകുകയാണല്ലേ ജൈസാ
ജെയ്സൺ :ഇല്ല ജാനി ഞാൻ തിരിച്ചു വരും ഉറപ്പ് നീ എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ ഉറപ്പായും നിനക്ക് വേണ്ടി തിരിച്ചു വരും അച്ഛനേയും അമ്മയേയും കൊണ്ട് ഞാൻ നമ്മുടെ വിവാഹത്തിന് സമ്മതിപ്പിക്കും
ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയുടെ നെറ്റിയിൽ മുത്തമിട്ടു ശേഷം കാറിലേക്ക് കയറി ആ കാർ വളരെ വേഗം മുൻപോട്ടു പാഞ്ഞു
###############################
മൂന്ന് വർഷങ്ങൾക്ക് ശേഷം
ഇനി മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് അവതരിപ്പിക്കുന്നത് ഈ കാലയളവിൽ ജാനിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായി അവളുടെ അച്ഛൻ മരണപ്പെട്ടു അവളുടെ പഠിത്തവും നീന്തലും എല്ലാം അവസാനിച്ചു ബേക്കറിയിലെ ജോലിയും മറ്റു ജോലികളും ചെയ്തു അവളാണ് ഇപ്പോൾ അവളുടെ അമ്മയെ നോക്കുന്നത് പലതും മാറിയിട്ടും അവളുടെ ഉള്ളിലെ ജെയ്സനോടുള്ള ഇഷ്ടം മാത്രം ഇന്നും മാറിയിരുന്നില്ല
ഒരു ഞായറാഴ്ച ജാനിയും ജിൻസിയും കിരണിന്റെ വീട്ടിൽ
ജാനി :കിരണേ എന്തിനാ വരാൻ പറഞ്ഞത് വല്ല വിശേഷവും ഉണ്ടോ
ദേവ് :ഇവന് വട്ടാണ് ജാനി ഒരുകാര്യവുമില്ലാതെ എല്ലാവരുടെയും സമയം കളയാൻ
ജിൻസി :ദേവനും ഉണ്ടായിരുന്നോ
ദേവ് :ഉണ്ടാവാതെ പറ്റുമോ ഇന്നലെ മുതൽ മനുഷ്യന് സ്വസ്ഥത തന്നിട്ടില്ല എനിക്കിന്നൊരു മീറ്റിംഗ് ഉള്ളതായിരുന്നു
കിരൺ :എന്താടാ കൂട്ടുകാരെക്കാൾ വലുതാണോ
💬 Comments
View all comments